LiveTV

Live

Gulf

മിഷൻ വിങ്സ് ഓഫ് കംപാഷൻ: ആദ്യ ചാർട്ടേഡ് വിമാനം ഇന്ന് രാത്രി 10:30ന് ഷാർജയിൽ കൊച്ചിയിലേക്ക്

എലൈറ്റ് ഗ്രൂപ്പുമായി കൈകോർത്ത് 172 യാത്രക്കാരുമായാണ് വിമാനം യാത്രതിരിക്കുക. രണ്ടാമത്തെ വിമാനം ദോഹയിൽ നിന്നാണ്.

മിഷൻ വിങ്സ് ഓഫ് കംപാഷൻ: ആദ്യ ചാർട്ടേഡ് വിമാനം ഇന്ന് രാത്രി 10:30ന് ഷാർജയിൽ കൊച്ചിയിലേക്ക്

ദുരിതത്തിൽ കഴിയുന്ന പ്രവാസികളെ നാട്ടിലെത്തിക്കാൻ തുടക്കമിട്ട മീഡിയവൺ-ഗൾഫ് മാധ്യമം 'മിഷൻ വിങ്സ് ഓഫ് കംപാഷന്‍റെ ' ആദ്യ ചാർട്ടേഡ് വിമാനം ഇന്ന് രാത്രി ഷാർജയിൽ നിന്ന് കൊച്ചിയിലേക്ക് പുറപ്പെടും. എലൈറ്റ് ഗ്രൂപ്പുമായി കൈകോർത്ത് 172 യാത്രക്കാരുമായാണ് വിമാനം യാത്രതിരിക്കുക. രണ്ടാമത്തെ വിമാനം ദോഹയിൽ നിന്നാണ്.

മീഡിയവണും ഗൾഫ് മാധ്യമവും ഉദാരമതികളുടെ പിന്തുണയോടെ തുടക്കമിട്ട മിഷൻ വിങ്സ് ഓഫ് കംപാഷൻ പദ്ധതി പ്രകാരം നൂറുകണക്കിന് പേരാണ് വന്ദേഭാരത് വിമാനങ്ങളിൽ സൗജന്യമായി നാട്ടിലെത്തിയത്. ഇതിന് പുറമെയാണ് പദ്ധതിയിൽ പേര് ചേർത്തവർക്കായി ഇന്ന് ആദ്യ ചാർട്ടേഡ് വിമാനം പുറപ്പെടുന്നത്. 168 മുതിർന്നവരും നാല് കുട്ടികളും വിമാനത്തിലുണ്ടാകും.

എലൈറ്റ് ഗ്രൂപ്പ് ഓഫ് കമ്പനീസ് ചെയർമാൻ ആർ. ഹരികുമാറാണ് പദ്ധതിയുടെ ആദ്യ ചാർട്ടേഡ് വിമാനത്തിനുള്ള പിന്തുണ നൽകുന്നത്. ഈ വിമാനത്തിൽ അവസരം ലഭിച്ചവർ ഇന്ന് വൈകുന്നേരം അഞ്ചരയോടെ ഷാർജ അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തണം.

പി.പി.ഇ കിറ്റ് ഉൾപ്പെടെ എല്ലാ സുരക്ഷാ മുൻകരുതലുകളും ഒരുക്കിയാണ് യാത്രക്കാരെ നാട്ടിലെത്തിക്കുക. രാത്രി പത്തരക്ക് ഷാർജയിൽ നിന്ന് പുറപ്പെടുന്ന വിമാനം പുലർച്ചെ നാലോടെ കൊച്ചിയിലെത്തും. മിഷൻ വിങ്സ് ഓഫ് കംപാഷന്‍റെ രണ്ടാമത്തെ വിമാനം ഖത്തറിൽ നിന്ന് ജൂലൈ നാലിന് പുറപ്പെടും.