LiveTV

Live

Gulf

ഗള്‍ഫില്‍ കോവിഡ് ബാധിച്ച് 60 മരണം കൂടി; രോഗികളുടെ എണ്ണം നാലര ലക്ഷത്തിലേക്ക്

നിയന്ത്രണങ്ങൾ മിക്ക രാജ്യങ്ങളിലും പിൻവലിച്ചു കൊണ്ടിരിക്കുകയാണ്. യു.എ.ഇയിൽ പള്ളികൾ നിയന്ത്രണങ്ങളോടെ നാളെ തുറക്കും. സൗദിയിൽ ആഭ്യന്തര ഉംറ തീർഥാടനം ഉടൻ ആരംഭിച്ചേക്കും.

ഗള്‍ഫില്‍ കോവിഡ് ബാധിച്ച് 60 മരണം കൂടി; രോഗികളുടെ എണ്ണം നാലര ലക്ഷത്തിലേക്ക്

ഗൾഫിൽ കോവിഡ് ബാധിച്ച് 60 മരണം കൂടി. ഇതോടെ കോവിഡ് ബാധിത മരണസംഖ്യ 2632 ആയി ഉയർന്നു. 7313 പേർക്കാണ് പുതുതായി കോവിഡ് ബാധയേറ്റത്. 4,40,000മാണ് ഗൾഫിലെ കോവിഡ് ബാധിതരുടെ എണ്ണം.

സൗദിയിൽ മരണസംഖ്യയും രോഗികളുടെ എണ്ണവും മാറ്റമില്ലാതെ തുടരുകയാണ്. 48 മരണവും 3943 പുതിയ കേസുകളുമാണ് പിന്നിട്ട 24 മണിക്കൂറിനുള്ളിൽ സൗദിയിൽ സ്ഥിരീകരിച്ചത്. ഗൾഫിലെ മറ്റിടങ്ങളിൽ സ്ഥിതിഗതികളിൽ നല്ല മാറ്റമുണ്ട്. ഒമാനിൽ ആറും ഖത്തറിൽ മൂന്നും കുവൈത്തിൽ രണ്ടും യു.എ.ഇയിൽ ഒന്നും മാത്രമാണ് മരണം. ഖത്തറിലും ഒമാനിലും രോഗികളുടെ എണ്ണം 1000ത്തിനും ചുവടെയാണ്.

നിയന്ത്രണങ്ങൾ മിക്ക രാജ്യങ്ങളിലും പിൻവലിച്ചു കൊണ്ടിരിക്കുകയാണ്. മറ്റു എമിറേറ്റുകളിൽ നിന്ന് അബൂദബിയിൽ പ്രവേശിക്കാൻ കോവിഡ് നെഗറ്റീവ് റിപ്പോർട്ട് നിർബന്ധമാക്കി. യു.എ.ഇയിൽ പള്ളികൾ നിയന്ത്രണങ്ങളോടെ നാളെ തുറക്കും. എന്നാൽ വെള്ളിയാഴ്ച ജുമുഅഃ ഉണ്ടാകില്ല. സൗദിയിലെ യാമ്പുവിൽ ഉദ്യാനങ്ങളും ബീച്ചുകളും ആളുകൾക്കായി തുറന്നു നൽകി. കുവൈത്തിൽനിന്ന് വാണിജ്യ വിമാന സർവീസ് ആഗസ്റ്റ് ഒന്നുമുതൽ പുനരാരംഭിക്കും. മൂന്നു ഘട്ടങ്ങളായാണ് സർവീസുകൾ പുരാരംഭിക്കുക . ആദ്യഘട്ടത്തിൽ 30 ശതമാനം സർവീസുകൾക്കാണ് അനുമതി.

സൗദിയിൽ ആഭ്യന്തര ഉംറ തീർഥാടനം ഉടൻ ആരംഭിച്ചേക്കും. കുവൈത്തിൽ കോവിഡ് നിയന്ത്രങ്ങളിലെ രണ്ടാം ഘട്ട ഇളവുകൾ ഇന്നു മുതൽ പ്രാബല്യത്തിൽ. കർഫ്യൂ സമയം രാത്രി എട്ടു മുതൽ പുലർച്ചെ അഞ്ചു വരെ.