LiveTV

Live

Gulf

മമ്മൂട്ടിയെ ഇഷ്ടപ്പെടുന്ന, മലയാളം സംസാരിക്കുന്ന പഞ്ചാബുകാരന്‍

കഴിഞ്ഞ ഇരുപത് വർഷമായി ഒമാനിലുള്ള നരീന്ദർ സിംഗ് ജോലി നന്നായി ചെയ്യുന്നതിന് വേണ്ടിയാണ് മലയാളം സംസാരിക്കാൻ പഠിച്ചത്

മമ്മൂട്ടിയെ ഇഷ്ടപ്പെടുന്ന, മലയാളം സംസാരിക്കുന്ന പഞ്ചാബുകാരന്‍

മലയാളം സംസാരിക്കുന്ന നിരവധി അറബികൾ ഒമാനിലുണ്ടെങ്കിലും മലയാളം പറയുന്ന ഈ പഞ്ചാബുകാരൻ ഒമാനിലെ പ്രവാസികൾക്ക് ഒരു കൗതുകമാണ് . കഴിഞ്ഞ ഇരുപത് വർഷമായി ഒമാനിലുള്ള നരീന്ദർ സിംഗ് ജോലി നന്നായി ചെയ്യുന്നതിന് വേണ്ടിയാണ് മലയാളം സംസാരിക്കാൻ പഠിച്ചത്.

ഇദ്ദേഹത്തെ ഒമാനിലെ മലയാളികൾ മലയാളി സിംഗെന്നാണ് വിളിക്കുന്നത്. കൊക്കോളയിൽ അസിസ്റ്റന്‍റ് സെയിൽസ് മാനേജറായി ജോലി ചെയ്യുന്ന നരീന്ദർ സഹായിയിൽ നിന്നാണ് മലയാളം പഠിച്ചത്. നരീന്ദർ സിംഗ് മലയാളം സംസാരിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിലും വൈറലായിരുന്നു. നരീന്ദറിന്‍റെ മലയാള പഠന കഥയുടെ കൂടുതൽ വിശദാംശങ്ങൾ ഇന്നത്തെ വീക്കെന്‍ഡ് അറേബ്യയിൽ കാണാം.