LiveTV

Live

Gulf

ചാര്‍ട്ടേഡ് വിമാനവുമായി 'മിഷൻ വിങ്സ് ഓഫ് കംപാഷൻ'

ചാർട്ടേഡ് വിമാനങ്ങൾക്കുള്ള മാനദണ്ഡങ്ങൾ പരിഷ്കരിച്ച ശേഷം സംസ്ഥാനം അനുമതി നൽകുന്ന ആദ്യ ചാർട്ടേഡ് വിമാനം കൂടിയാണിത്

ചാര്‍ട്ടേഡ് വിമാനവുമായി 'മിഷൻ വിങ്സ് ഓഫ് കംപാഷൻ'

മീഡിയവൺ ഗൾഫ്മാധ്യമം മിഷൻ വിങ്സ് ഓഫ് കംപാഷൻ പ്രവാസികളെ നാട്ടിലെത്തിക്കാൻ ചാർട്ടേഡ് വിമാനം ഒരുക്കുന്നു. ആദ്യ വിമാനം ഈമാസം 30 ന് ഷാർജയിൽ നിന്ന് കൊച്ചിയിലേക്ക് പോകും. എലൈറ്റ് ഗ്രൂപ്പുമായി കൈകോർത്താണ് ചാർട്ടേഡ് വിമാനങ്ങൾ പറത്തുന്നത്.

മീഡിയവൺ ഗൾഫ് മാധ്യമം മിഷൻ ഓഫ് കംപാഷൻ പദ്ധതിയിൽ ടിക്കറ്റിനായി രജിസ്റ്റർ ചെയ്തവരിൽ നിന്ന് അർഹരായ നൂറോളം പേർക്കാണ് എയർ അറേബ്യയുടെ ചാർട്ടേർഡ് വിമാനത്തിൽ സൗജന്യമായി നാട്ടിലെത്താൻ അവസരമുണ്ടാവുക. അടിയന്തര ചികിത്സ വേണ്ടവരും പ്രായമായവരും ആളുകൾക്ക് വന്ദേഭാരത് വിമാനങ്ങളിൽ സീറ്റ് ലഭിക്കുവാൻ കാലതാമസം നേരിടുന്ന സാഹചര്യത്തിലാണ് ഇവരെ ചാർട്ടേഡ് വിമാനത്തിൽ എത്തിക്കുന്നത്.

ആദ്യ വിമാനം ഷാർജയിൽ നിന്ന് കൊച്ചിയിലേക്കാണ്. ചാർട്ടേഡ് വിമാനങ്ങൾക്കുള്ള മാനദണ്ഡങ്ങൾ പരിഷ്കരിച്ച ശേഷം സംസ്ഥാനം അനുമതി നൽകുന്ന ആദ്യ ചാർട്ടേഡ് വിമാനം കൂടിയാണിത്. ജീവനക്കാരെ നാട്ടിലെത്തിക്കാൻ ചാർട്ടേഡ് വിമാനം ഒരുക്കിയ എലൈറ്റ്ഗ്രൂപ്പ് എംഡി ആർ ഹരികുമാറാണ് ഇതിനായി സൗകര്യമൊരുക്കിയത്. ഉദാരമതികളുടെ പിന്തുണയോടെ തുടക്കമിട്ട മിഷൻ വിങ്സ് ഓഫ് കംപാഷൻ പദ്ധതിപ്രകാരം ഇതുവരെ ഗൾഫിൽ നിന്ന് 400 ലധികം പ്രവാസികൾ സൗജന്യടിക്കറ്റിൽ നാട്ടിലെത്തിയിട്ടുണ്ട്.