LiveTV

Live

Gulf

ഗൾഫിൽ കോവിഡ് ബാധിതരുടെ എണ്ണം 380000 കവിഞ്ഞു; ഇളവുകളിലൂടെ ജീവിതം തിരിച്ചു പിടിക്കാന്‍ ശ്രമം

ഇന്ന് മുതൽ റസിഡൻസ് വിസക്കാർക്ക് ദുബൈയിൽ തിരിച്ചെത്താം.

ഗൾഫിൽ കോവിഡ് ബാധിതരുടെ എണ്ണം 380000 കവിഞ്ഞു; ഇളവുകളിലൂടെ ജീവിതം തിരിച്ചു പിടിക്കാന്‍ ശ്രമം

54 പേർ കൂടി മരിച്ചതോടെ ഗൾഫിൽ കോവിഡ് മരണസംഖ്യ 2185 ആയി. 6400ഓളം പേർക്കാണ് പുതുതായി കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ഗൾഫിൽ കോവിഡ് ബാധിതരുടെ എണ്ണം മൂന്ന് ലക്ഷത്തി എൺപതിനായിരം കവിഞ്ഞു. കൂടുതൽ ഇളവുകൾ നൽകി ജീവിതം തിരിച്ചു പിടിക്കാനുള്ള ശ്രമം ഗൾഫ് രാജ്യങ്ങൾ ശക്തമാക്കി.

സൗദിയിൽ 37ഉം കുവൈത്തിൽ 7ഉം ഖത്തറിൽ 4ഉം ഒമാനിൽ 3ഉം ബഹ്റൈനിൽ 2ഉം യു.എ.ഇയിൽ ഒന്നുമാണ് കോവിഡ് മരണം. മരിച്ചവരിൽ ഏഴ് മലയാളികളും ഉൾപ്പെടും. സൗദി ഒഴികെ മറ്റിടങ്ങളിൽ രോഗികളുടെ എണ്ണത്തിൽ കുറവുണ്ട്. ഖത്തറിൽ പ്രതിദിന രോഗികളുടെ എണ്ണം 1000നും ചുവടേക്ക് വന്നു. അയ്യായിരത്തോളം പേർക്ക് കൂടി രോഗം ഭേദമായി.

മരണസംഖ്യയും രോഗികളുടെ എണ്ണവും ഉയർന്ന സൗദിയിൽ നിയന്ത്രണങ്ങളിൽ ഇളവ് വരുത്തിയതോടെ കടകമ്പോളങ്ങളും മറ്റും തുറന്നു പ്രവർത്തിക്കാൻ അവസരം ഒരുങ്ങി. രോഗവ്യാപനം കുറഞ്ഞ യു.എ.ഇയാകട്ടെ, കൂടുതൽ ശക്തമായി വിപണി തിരിച്ചു പിടിക്കാനുള്ള നടപടികളിലാണ്. വിനോദ സഞ്ചാരികളെ അടുത്ത മാസം 7 മുതൽ സ്വീകരിച്ചു തുടങ്ങും. ഇന്ന് മുതൽ റസിഡൻസ് വിസക്കാർക്ക് ദുബൈയിൽ തിരിച്ചെത്താം. ഖത്തറിൽ സ്വകാര്യ ആശുപത്രികൾക്ക് കോവിഡ് ടെസ്റ്റിന് അനുമതി നൽകിയത് പ്രവാസികൾക്ക് സൗകര്യമായി. ഫീസ് 50 റിയാലിൽ കൂടരുതെന്നും അധികൃതർ നിർദേശിച്ചിട്ടുണ്ട്.