LiveTV

Live

Gulf

കുവൈത്തിൽ 467 പേർക്ക് കൂടി കോവിഡ്; 6 മരണം   

ഇന്ന് 536  പേർ  കൂടി രോഗവിമുക്തി നേടി.  ചികിത്സയിൽ ഉള്ളത് 8100  പേർ   

കുവൈത്തിൽ 467 പേർക്ക് കൂടി കോവിഡ്; 6 മരണം   

കുവൈത്തിൽ 467 പേർക്കാണ് പുതുതായി കോവിഡ് സ്ഥിരീകരിച്ചത് 536 പേർക്ക് രോഗം ഭേദമായിട്ടുമുണ്ട്. ഇതോടെ രോഗബാധിതരുടെ ആകെ എണ്ണം 39145 ഉം രോഗമുക്തി നേടിയവരുടെ എണ്ണം 30726 ഉം ആയി ഉയർന്നു. 24 മണിക്കൂറിനിടെ 6 പേരാണ് കോവിഡ് ബാധിച്ചു മരിച്ചത്. ഇതോടെ രാജ്യത്ത് കോവിഡ് മൂലം മരിച്ചവരുടെ എണ്ണം 319 ആയി.

പുതിയ രോഗികളിൽ 268 പേർ കുവൈത്ത് പൗരന്മാരാണ്. ഫർവാനിയ ഗവർണറേറ്റ് പരിധിയിൽ താമസിക്കുന്ന 112 പേർക്കും ഹവല്ലി ഗവർണറേറ്റ് പരിധിയിൽ താമസിക്കുന്ന 70 പേർക്കും അഹമ്മദിയിൽ നിന്നുള്ള 109 പേർക്കും, കാപിറ്റൽ ഗവർണറേറ്റിൽ 53 പേർക്കും ജഹറയിൽ നിന്നുള്ള 123 പേർക്കും ഇന്ന് കോവിഡ് സ്ഥിരീകരിച്ചു.

നിലവിൽ 8100 പേരാണ് ചികിത്സയിലുള്ളത്. ഇതിൽ 180 പേർക്കു മാത്രമാണ് ഗുരുതര ആരോഗ്യപ്രശ്ങ്ങൾ ഉള്ളത് . കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 2224 പേരെ കോവിഡ് ടെസ്റ്റിന് വിധേയമാക്കി. രാജ്യത്ത് ഇതുവരെ 351636 കോവിഡ് ടെസ്റ്റുകൾ നടത്തിയതായും ആരോഗ്യമന്ത്രലായം അറിയിച്ചു.