LiveTV

Live

Gulf

കൽപകഞ്ചേരി പ്രവാസികൾക്ക് ചാര്‍ട്ടേഡ് വിമാനം ഒരുക്കി പ്രവാസി കൂട്ടായ്മ

ഒറ്റ പഞ്ചായത്തിൽ നിന്നുള്ളവരെ ചാർട്ടേഡ് വിമാനം വഴി നാട്ടിലെത്തിക്കുന്നതും ഇതാദ്യമാണ്. ഒരുമ കൽപകഞ്ചേരിയാണ് ഈ  ജീവകാരുണ്യ ദൗത്യത്തിന് സാക്ഷാത്കാരം നൽകിയത്

കൽപകഞ്ചേരി പ്രവാസികൾക്ക് ചാര്‍ട്ടേഡ് വിമാനം ഒരുക്കി പ്രവാസി കൂട്ടായ്മ

കോവിഡ് പ്രതിസന്ധിയെ തുടർന്ന് ദുരിതത്തിലായ തിരൂർ കൽപകഞ്ചേരി പ്രവാസികൾക്ക് ചാര്‍ട്ടേഡ് വിമാനം ഒരുക്കി പ്രവാസി കൂട്ടായ്മ. ഒറ്റ പഞ്ചായത്തിൽ നിന്നുള്ളവരെ ചാർട്ടേഡ് വിമാനം വഴി നാട്ടിലെത്തിക്കുന്നതും ഇതാദ്യമാണ്. ഒരുമ കൽപകഞ്ചേരിയാണ് ഇൗ ജീവകാരുണ്യ ദൗത്യത്തിന് സാക്ഷാത്കാരം നൽകിയത്. കൽപകഞ്ചേരി ഭാഗത്തു നിന്നും കോവിഡ് പ്രതിസന്ധിയെ തുടർന്ന് നാടണയാൻ ബുദ്ധിമുട്ടിയ 180 ഒാളം പേർക്കാണ് ഒരുമ കൽപകഞ്ചേരി ഒരുക്കിയ ചാർേട്ടഡ് വിമാനം തുണയായത്. ഉച്ചതിരിഞ്ഞ് റാസൽഖൈമ വിമാനത്താവളത്തിൽ നിന്നും പുറപ്പെട്ട വിമാനം വൈകീട്ട് കോഴിക്കോട് വിമാനത്താവളത്തിലെത്തി.

പ്രയാസം അനുഭവിച്ച നിരവധി പേർക്ക് സൗജന്യ ടിക്കറ്റുകൾ നൽകിയാണ് കൂട്ടായ്മ മാതൃകയായത്. കൽപകഞ്ചേരിയിൽ നിന്നും പ്രവാസലോകത്തെ ഉന്നതിയിലെത്തി അകാലത്തിൽ വിടവാങ്ങിയ അസ്ലം ബിൻ മുഹ്യുദ്ദീന്‍റെ മകൻ റാഷിദ് അസ്ലം യാത്രക്കാർക്ക് കിറ്റുകൾ കൈമാറി. ഒരുമ മുഖ്യ രക്ഷാധികാരിയും റീജൻസി ഗ്രുപ്പ് ചെയർമാനുമായ ശംസുദ്ദീൻ ബിൻ മുഹിയുദ്ദീൻ വിമാനം ഫ്ലാഗ്ഗ് ഓഫ് ചെയ്തു. ഒരുമ കൽപകഞ്ചേരി" പ്രസിഡൻറ് ബഷീർ പടിയത്ത് , ടീം തിരുർ കോവിഡ് ഹെൽപ് ഡെസ്ക് ചെയർമാനും റീജൻസി ഗ്രൂപ് മാനേജിങ് ഡയറക്ടറുമായ ഡോ . അൻവർ അമീൻ , അബ്ദുൽവാഹിദ്‌ മയ്യേരി, അബ്ദുസ്സുബ്ഹാൻ ബിൻ ശംസുദ്ദീൻൻ , അൻവർ നഹ, സിദ്ദീഖ് കാലടി, സീതി പടിയത്ത് , സലാഹ് എ പി എന്നിവർ സന്നിഹിതരായിരുന്നു