LiveTV

Live

Gulf

നാല് ഗള്‍ഫ് രാജ്യങ്ങളില്‍ പ്രായോഗിക പ്രശ്നം: ട്രൂനാറ്റ് അനുമതിക്ക് സര്‍ക്കാര്‍ ഇടപെടേണ്ടി വരും

റാപ്പിഡ് ടെസ്റ്റിനോ ട്രൂനാറ്റിനോ അനുമതിക്ക് സര്‍ക്കാര്‍ ഇടപെടേണ്ടി വരും.

നാല് ഗള്‍ഫ് രാജ്യങ്ങളില്‍ പ്രായോഗിക പ്രശ്നം: ട്രൂനാറ്റ്
അനുമതിക്ക് സര്‍ക്കാര്‍ ഇടപെടേണ്ടി വരും

സൌദിയടക്കം നാല് ഗള്‍ഫ് രാഷ്ട്രങ്ങളില്‍ സംസ്ഥാന സര്‍ക്കാര്‍ ട്രൂനാറ്റ് കിറ്റ് എത്തിച്ചാലും ആരോഗ്യ മന്ത്രാലയത്തിന്റെ അനുമതിയില്ലാതെ കോവിഡ് ടെസ്റ്റ് നടത്താനാകില്ല. റാപ്പിഡ് ടെസ്റ്റിനോ ട്രൂനാറ്റിനോ അനുമതിക്ക് സര്‍ക്കാര്‍ ഇടപെടേണ്ടി വരും. നയതന്ത്ര തലത്തില്‍ ചര്‍ച്ച നടന്നാല്‍ മാത്രമേ ഇത് സാധ്യമാവൂ എന്നും ആരോഗ്യ പ്രവര്‍ത്തകരും വിദഗ്ധരും ചൂണ്ടിക്കാട്ടുന്നു. അതുവരെ നിലവിലെ സ്ഥിതി തുടരണമെന്നാണ് പ്രവാസികളുടെ ആവശ്യം.

സൌദി, കുവൈത്ത്, ബഹ്റൈന്‍, ഒമാന്‍ എന്നീ രാജ്യങ്ങളില്‍ പിസിആറാണ് ആരോഗ്യ മന്ത്രാലയങ്ങളുടെ അനുമതിയുള്ള കോവിഡ് ടെസ്റ്റിങ് രീതി. സൌദിയിലും കുവൈത്തിലുമടക്കം കോവിഡ് ലക്ഷണമുണ്ടെങ്കിലേ ഈ ടെസ്റ്റ് നടത്തൂ. രണ്ടാമത്തെ വഴി റാപ്പിഡ് ടെസ്റ്റോ സര്‍ക്കാര്‍ ശ്രമിക്കുന്ന ട്രൂനാറ്റോ ആണ്. ട്രൂനാറ്റ് കിറ്റുകള്‍ കേരളം എത്തിക്കും എന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. എന്നാല്‍ ഇതിന് അതത് രാജ്യങ്ങളുടെ ആരോഗ്യ മന്ത്രാലയത്തിലെ അനുമതി വേണം.

ട്രൂനാറ്റിനുള്ള മെഷീന്‍ ഇറക്കുമതിക്ക് പോലും അതത് രാജ്യങ്ങളിലെ ഫുഡ് ആന്റ് ഡ്രഗ് വിഭാഗത്തിന്റെ അനുമതി വേണം. കോവിഡ് കേസുകള്‍ നിറഞ്ഞ ഗള്‍ഫ് രാജ്യങ്ങളില്‍ ഇവ നടത്തുന്നതിലെ പ്രായോഗികതയും പ്രശ്നമാകുന്നു.

ബഹ്റൈനില്‍ ആന്റി ബോഡിക്കും സൌദിയില്‍ റാപ്പിഡിനും മന്ത്രാലയ അനുമതി ലഭിച്ചാലേ നടത്താനാകൂ. അതിന് കേരളം കേന്ദ്രം വഴി എംബസിയിലൂടെ ശ്രമം നടത്തണം. നാളെ വിമാനങ്ങള്‍ പുറപ്പെടാനിരിക്കെ നിലവിലെ രീതി തുടര്‍ന്നില്ലെങ്കില്‍ പ്രവാസികളുടെ യാത്ര അതുവരെ മുടങ്ങുമെന്നാണ് ഭീതി.