LiveTV

Live

Gulf

ട്രൂനറ്റും സൌദിയില്‍ പ്രായോഗികമാകില്ല; സ്വകാര്യ ആശുപത്രികള്‍ക്ക് ഫലം നല്‍കാനാകില്ല

ടെസ്റ്റുകള്‍ ചെയ്താലും സര്‍ട്ടിഫിക്കറ്റുകള്‍ ഇഷ്യൂ ചെയ്യാന്‍ സ്വകാര്യ ആശുപത്രികള്‍ക്ക് അനുമതിയില്ല

ട്രൂനറ്റും സൌദിയില്‍ പ്രായോഗികമാകില്ല; സ്വകാര്യ ആശുപത്രികള്‍ക്ക്  ഫലം നല്‍കാനാകില്ല

പ്രവാസികള്‍ക്ക് ട്രൂനറ്റ് കോവിഡ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന നിര്‍ദേശം സൌദിയില്‍ പ്രായോഗികമാകില്ല. പതിനായിരം രൂപക്ക് മേല്‍ ചെലവ് വരുന്ന പരിശോധനാ സംവീധാനം ‍ സൌദിയില്‍ ഒറ്റപ്പെട്ട ആശുപത്രികളില്‍ മാത്രമാണ് ലഭ്യമാവുക. ഇതോടെ ഈ മാസം 20 മുതലുള്ള യാത്രക്കാരുടെ യാത്ര പ്രതിസന്ധിയിലാകും.

‌അത്യാധുനികമായ മെഷീനുകളാണ് ട്രൂനറ്റ് പരിശോധനക്ക് വേണ്ടത്. ഈ സംവിധാനം ഒറ്റപ്പെട്ട ആശുപത്രികളിലാണ് സൌദിയിലുള്ളത്. ഇല്ലാത്തവര്‍ അത് ഇറക്കുമതി ചെയ്യേണ്ടി വരും. ഇതിന് സമയമെടുക്കും. പതിനായിരം രൂപക്ക് മുകളിലാണ് സൌദിയില്‍ ട്രൂനറ്റ് വഴി കോവിഡ് ടെസ്റ്റിനുള്ള ചിലവ്. ടെസ്റ്റ് നടത്തിയാലും സൌദിയില്‍ ഫലം പുറത്ത് വിടാന്‍ സ്വകാര്യ ആശുപത്രികള്‍ക്ക് അനുമതിയില്ല.

സര്‍ക്കാര്‍ ആശുപത്രികളില്‍ ടെസ്റ്റ് സൌജന്യമായി ലഭിക്കും, ഫലം വരാന്‍ മൂന്ന് മുതല്‍ ഒരാഴ്ചയിലേറെ സമയമെടുക്കും. റാപ്പിഡ് ടെസ്റ്റ് സൌദിയില്‍ ലഭ്യമല്ല. കര്‍ഫ്യൂ സാഹചര്യത്തില്‍ വിദൂര പ്രവിശ്യകളിലുള്ളവര്‍ക്ക് ടെസ്റ്റിനായി ജിദ്ദയടക്കമുള്ള പ്രധാന നഗരങ്ങളിലെത്തേണ്ടി വരും. സംസ്ഥാനം ടെസ്റ്റ് കാര്യത്തില്‍ വാശിപിടിക്കുന്നതിനാല്‍ ഇനി എംബസി തലത്തില്‍ ചര്‍ച്ച നടന്നാല്‍ മാത്രമേ എന്തെങ്കിലും പരിഹാരമുണ്ടാകൂ. അതിന് കേന്ദ്രം തയ്യാറാകുമോ എന്ന് കാത്തിരുന്ന് കാണണം.

കോവിഡ് ടെസ്റ്റിനായി സംസ്ഥാനം മുന്നോട്ടുവെച്ച ട്രൂനാറ്റ് ടെസ്റ്റ് സൌദി അറേബ്യയില്‍ പ്രായോഗികമാകില്ല. വളരെ കുറഞ്ഞ ആശുപത്രികളില്‍ മാത്രമാണ് ട്രൂ നറ്റോ ടെസ്റ്റിനുള്ള സൌകര്യമുള്ളത്. ടെസ്റ്റുകള്‍ ചെയ്താലും സര്‍ട്ടിഫിക്കറ്റുകള്‍ ഇഷ്യൂ ചെയ്യാന്‍ സ്വകാര്യ ആശുപത്രികള്‍ക്ക് അനുമതിയില്ല. പതിനായിരം രൂപ മുതലാണ് ഈ ടെസ്റ്റിന് സൌദിയില്‍ ചെലവ് വരുന്നത്.