LiveTV

Live

Gulf

ഗള്‍ഫില്‍ ഇന്ന് കോവിഡ് ബാധിച്ച് ആറ് മലയാളികള്‍ കൂടി മരിച്ചു

ഗള്‍ഫില്‍ ഇന്ന് കോവിഡ് ബാധിച്ച് ആറ് മലയാളികള്‍ കൂടി മരിച്ചു. സൌദിയില്‍ മൂന്ന് പേരും യു.എ.ഇ.യിലും ബഹ്റൈനിലും ഒമാനിലും ഓരോ ആള്‍വീതവുമാണ് മരിച്ചത്

ഗള്‍ഫില്‍ ഇന്ന് കോവിഡ് ബാധിച്ച് ആറ് മലയാളികള്‍ കൂടി മരിച്ചു

ഗള്‍ഫില്‍ ഇന്ന് കോവിഡ് ബാധിച്ച് ആറ് മലയാളികള്‍ കൂടി മരിച്ചു. സൌദിയില്‍ മൂന്ന് പേരും യു.എ.ഇ.യിലും ബഹ്റൈനിലും ഒമാനിലും ഓരോ ആള്‍വീതവുമാണ് മരിച്ചത്. ഇതോടെ ഗള്‍ഫില്‍ കോവിഡ് ബാധിച്ച് മരിച്ച ആകെ മലയാളികളുടെ എണ്ണം 211 ആയി. കൊല്ലം കൊട്ടിയം സ്വദേശി ശരീഫ് മീരാ സാഹിബ്, മലപ്പുറം തിരൂര്‍ തലക്കടത്തൂര്‍ സ്വദേശി മുഹമ്മദ് അഷ്റഫ്, പാലക്കാട് പുതുക്കോട് സ്വദേശി തോണിപ്പാടം ഖാജാ ഹുസൈന്‍ സുലൈമാന്‍ എന്നിവരാണ് സൌദിയില്‍ മരിച്ചത്. ഇതോടെ സൌദിയില്‍ ഇന്ന് മരിച്ച മലയാളികളുടെ എണ്ണം അറുപതായി. ബഹ്‌റൈനിൽ കോവിഡ് ബാധിച്ച് മരിച്ച കണ്ണൂർ ചാലാട് സ്വദേശി പോൾ സോളമന് 61 വയസ്സായിരുന്നു. അല്‍ ഐനില്‍ മരിച്ചത് തിരുവനന്തപുരം മംഗലാപുരം സ്വദേശി അബ്ദുൽ അസീസാണ്. ഇദ്ദേഹത്തിന് 53 വയസ്സായിരുന്നു. 34-കാരനായ പത്തനംതിട്ട മൈലപ്ര സ്വദേശി ജസ്റ്റിൻ വർഗീസ് ആണ് ഒമാനിലെ മസ്കത്തില്‍ മരിച്ചത്. നേരത്തെ തന്നെ വിവിധ ആരോഗ്യ പ്രയാസങ്ങളുള്ളവരാണ് മരിച്ചവരില്‍ ഭൂരിഭാഗവും.

ഗൾഫിൽ കോവിഡ് ബാധിച്ച് ഇന്ന് 52 പേർ കൂടി മരിച്ചു. ഇതോടെ ഗൾഫിലെ കോവിഡ് മരണ സംഖ്യ 1612 ആയി. സൗദി അറേബ്യയിൽ മാത്രം 38 പേരാണ് മരിച്ചത്. ഒമാനിൽ അഞ്ചും കുവൈത്തിൽ നാലും ഖത്തറിൽ മൂന്നും യു.എ.ഇ, ബഹ്റൈൻ എന്നിവിടങ്ങളിൽ രണ്ടും വീതമാണ് മരണം. 7366 പേർക്ക് കൂടി പുതുതായി രോഗം സ്ഥിരീകരിച്ചു. ഇതോടെ ഗൾഫിൽ കോവിഡ് ബാധിതരുടെ എണ്ണം മൂന്ന് ലക്ഷം കടന്നു.