LiveTV

Live

Gulf

ഗള്‍ഫില്‍ കോവിഡ് മരണം 1461 ആയി; അബൂദബിയിൽ ഏർപ്പെടുത്തിയ പ്രവേശന വിലക്ക് ഒരാഴ്ച കൂടി നീട്ടും

മരണസംഖ്യയും രോഗികളുടെ എണ്ണവും കുതിക്കുന്ന ഘട്ടത്തിലും എവിടെയും സമൂഹവ്യാപനം ഉണ്ടായില്ലെന്ന വിലയിരുത്തലിൽ ഗൾഫ് രാജ്യങ്ങൾ

ഗള്‍ഫില്‍ കോവിഡ് മരണം 1461 ആയി; അബൂദബിയിൽ ഏർപ്പെടുത്തിയ പ്രവേശന വിലക്ക് ഒരാഴ്ച കൂടി നീട്ടും

ഗൾഫിൽ കോവിഡ് ബാധിച്ച് ഇന്നലെ 55 മരണം. ഇതോടെ ഗൾഫിലെ കോവിഡ് ബാധിച്ചുള്ള മരണം 1461 ആയി. ഏഴായിരത്തിലേറെയാണ് പുതിയ കേസുകൾ. അബൂദബിയിൽ ഏർപ്പെടുത്തിയ പ്രവേശന വിലക്ക് ഒരാഴ്ച കൂടി നീട്ടാൻ തീരുമാനമായി.

മരണസംഖ്യയും രോഗികളുടെ എണ്ണവും കുതിക്കുന്ന ഘട്ടത്തിലും എവിടെയും സമൂഹവ്യാപനം ഉണ്ടായില്ലെന്ന വിലയിരുത്തലിൽ ഗൾഫ് രാജ്യങ്ങൾ. പിന്നിട്ട ഇരുപത്തിനാല് മണിക്കൂറിനിടയിൽ സൗദി അറേബ്യയിൽ മരണം 34. ഒമാനിൽ ആറും കുവൈത്ത്, യു.എ.ഇ എന്നിവിടങ്ങളിൽ അഞ്ചും ഖത്തറിൽ മൂന്നും ബഹ്റൈനിൽ രണ്ടും രോഗികളാണ് മരിച്ചത്. രോഗവ്യാപനത്തിലും മാറ്റമില്ല. സൗദിയിൽ മാത്രം 3369 പുതിയ രോഗികൾ. ഖത്തറിൽ രോഗികളുടെ എണ്ണം 1368. കുവൈത്തിൽ 662ഉം ബഹ്റൈനിൽ 654ഉം ഒമാനിൽ 604ഉം യു.എ.ഇയിൽ 568ഉം ആണ് പുതുതായി സ്ഥിരീകരിച്ച രോഗികൾ.

രോഗവ്യാപനം തുടരുകയാണെങ്കിലും േകാവിഡിൽ നിന്ന് മോചിതരാകുന്നവരുടെ എണ്ണം ഉയരുകയാണ്. പൂർണമായും രോഗവിമുക്തി നേടിയവരുടെ എണ്ണം ഒന്നേ മുക്കാൽ ലക്ഷത്തിലും ഏറെയാണ്. അതേസമയം വിവിധ ഗൾഫ് രാജ്യങ്ങളിലായി രണ്ടായിരത്തിലേറെ പേരാണ് അത്യാസന്ന നിലയിലുള്ളത്. സൗദിയിൽ മാത്രം 1606 പേരാണ് അത്യാസന്ന നിലയിലുള്ളത്. മിക്ക ഗൾഫ് രാജ്യങ്ങളിലും ഇപ്പോൾ ഏർപ്പെടുത്തിയ ഇളവുകൾ തുടരും. അബൂദബിയിൽ ഏർപ്പെടുത്തിയ പ്രവേശന വിലക്കും യാത്രാ നിയന്ത്രണവും ഒരാഴ്ചക്കാലം കൂടി തുടരുമെന്ന് അധികൃതർ വെളിപ്പെടുത്തി.