LiveTV

Live

Gulf

വന്ദേഭാരത് മിഷന്‍ ദൌത്യം സ്വകാര്യവിമാനകമ്പനികളെ ഏല്‍പ്പിച്ച് സര്‍ക്കാര്‍ പിന്‍മാറുന്നുവോ?

ഇതുവരെ കേരളത്തിലെത്തിക്കാനായത് 6% പ്രവാസികളെ മാത്രം

വന്ദേഭാരത് മിഷന്‍ ദൌത്യം സ്വകാര്യവിമാനകമ്പനികളെ ഏല്‍പ്പിച്ച് സര്‍ക്കാര്‍ പിന്‍മാറുന്നുവോ?

പ്രവാസികളെ നാട്ടിലെത്തിക്കാൻ ആരംഭിച്ച വന്ദേഭാരത് മിഷൻ ഇന്ന് ഒരുമാസം പിന്നിടുന്നു. മിഷന്‍റെ ഭാഗമായി കൂടുതൽ വിമാനങ്ങൾ എത്തിയത് കേരളത്തിലേക്ക് ആണെങ്കിലും രജിസ്റ്റർ ചെയ്ത് കാത്തിരിക്കുന്ന പ്രവാസികളിൽ പത്ത് ശതമാനത്തെ പോലും നാട്ടിലെത്തിക്കാൻ സർക്കാറിന് കഴിഞ്ഞിട്ടില്ല. അതിനിടെ, നിരക്ക് കൂട്ടിയും, ചാർട്ടർ വിമാനങ്ങൾ അനുവദിച്ചും സർക്കാർ ദൗത്യത്തിൽ നിന്ന് പിൻമാറുന്നു എന്ന സംശയം ബലപ്പെടുകയാണ്.

മൂന്ന് ഘട്ടങ്ങളിലായി 133 വിമാനങ്ങളിൽ ഏകദേശം 22,483 പേരെ മാത്രമാണ് ഏറ്റവും കൂടുതൽ പ്രവാസികളുള്ള ഗൾഫ് രാജ്യങ്ങളിൽ നിന്ന് ഒരുമാസത്തിനിടെ കേരളത്തിലെത്തിച്ചത്. നോർക്കയിൽ രജിസ്റ്റർ ചെയ്ത നാല് ലക്ഷത്തോളം ഗൾഫ് പ്രവാസികളിൽ ആറ് ശതമാനം പോലും നാട്ടിലെത്തിയിട്ടില്ല.

ഒരുമാസം തികയുമ്പോഴാണ് സൗദിയിൽ നിന്നുള്ള വന്ദേഭാരത് മിഷൻ വിമാനങ്ങളുടെ നിരക്ക് ഇരട്ടിയാക്കുന്നുവെന്ന വാർത്തകൾ വരുന്നത്. നിലവിലെ നിരക്ക് പോലും താങ്ങാൻ കഴിയാതെ ആയിരങ്ങൾ ലേബർക്യാമ്പുകളിലും മറ്റും നരകിക്കുമ്പോഴാണ് ഈ നടപടി. മൂന്നാംഘട്ടത്തിൽ 85 വിമാനങ്ങൾ കേരളത്തിലേക്ക് പറന്നപ്പോൾ നാലാംഘട്ടത്തിൽ ഇതുവരെ പ്രഖ്യാപിച്ചത് അറുപതിൽ താഴെ വിമാനങ്ങൾ മാത്രം. സ്വകാര്യ വിമാനകമ്പനികളുടെ ഉയർന്ന നിരക്കുള്ള ചാർട്ടർ വിമാനങ്ങളാണ് പകരം ഇടംപിടിക്കുന്നത്. ഗൾഫ് പ്രവാസികളെ കൊണ്ടുപോകാൻ എത്തുമെന്ന് പ്രഖ്യാപിച്ചിരുന്ന നാവിക സേനയുടെ കപ്പലുകളാകട്ടെ ഒരുമാസം പിന്നിടുമ്പോഴും തിരുനക്കരെ തന്നെയാണ്.