LiveTV

Live

Gulf

വന്ദേഭാരത് മിഷന്‍ വിമാന സര്‍വീസുകള്‍ക്കും നിരക്ക് വര്‍ധിപ്പിച്ച് എയര്‍ ഇന്ത്യ

ഈ മാസം പത്ത് മുതല്‍ ആരംഭിക്കുന്ന രാജ്യത്തെ പ്രധാന വിമാനത്താളവങ്ങളില്‍ നിന്നും കേരളത്തിലേക്കുള്ള സര്‍വീസുകള്‍ക്കാണ് നിരക്ക് ഇരട്ടിയായി വര്‍ധിപ്പിച്ചത്

വന്ദേഭാരത് മിഷന്‍ വിമാന സര്‍വീസുകള്‍ക്കും നിരക്ക് വര്‍ധിപ്പിച്ച് എയര്‍ ഇന്ത്യ

സൗദിയില്‍ നിന്നുള്ള വന്ദേഭാരത് മിഷന്‍ വിമാന സര്‍വീസുകള്‍ക്ക് നിരക്ക് ഇരട്ടിയാക്കി വര്‍ധിപ്പിച്ച് എയര്‍ ഇന്ത്യ. ഈ മാസം പത്ത് മുതല്‍ ആരംഭിക്കുന്ന രാജ്യത്തെ പ്രധാന വിമാനത്താളവങ്ങളില്‍ നിന്നും കേരളത്തിലേക്കുള്ള സര്‍വീസുകള്‍ക്കാണ് നിരക്ക് ഇരട്ടിയായി വര്‍ധിപ്പിച്ചത്. ആദ്യ ഘട്ടത്തില്‍ 950 റിയാല്‍ ഈടാക്കിയിരുന്ന ദമ്മാം- കൊച്ചി സര്‍വീസിന് 1703 റിയാലാണ് ഇപ്പോള്‍ ഈടാക്കുന്നത്. ഉയര്‍ന്ന തുക നല്‍കിയിട്ടും എയര്‍ ഇന്ത്യ റെസീപ്റ്റ് നല്‍കുന്നില്ലെന്ന പരാതിയും യാത്രക്കാര്‍ ഉന്നയിക്കുന്നു. സൗദിയിലെ പ്രധാന വിമാനത്താവളങ്ങളില്‍ നിന്നും കേരളത്തിലേക്കുള്ള സര്‍വീസുകളുടെ നിരക്കാണ് ഇരട്ടിയായി വര്‍ധിപ്പിച്ചത്. പലര്‍ക്കും എംബസിയില്‍ നിന്നും വിളി വന്നപ്പോള്‍ പറഞ്ഞ നിരക്കല്ല എയര്‍ ഇന്ത്യാ അധികൃതര്‍ ഈടാക്കുന്നതെന്നും പരാതി ഉന്നയിക്കുന്നു. കൂടിയ നിരക്ക് ഈടാക്കി റെസീപ്പ്റ്റ് നല്‍കുന്നില്ലെന്ന പരാതിയും വ്യാപകമാണ്.

ആദ്യ ഘട്ടത്തില്‍ 950 റിയാല്‍ ഏകദേശം 18760 രൂപ ഈടാക്കിയ ദമ്മാം കൊച്ചി സര്‍വീസിന് ഇപ്പോള്‍ 1703 റിയാല്‍ ഏകദേശം 33635 രൂപയാണ് ഈടാക്കുന്നത്. സൗദിയിലെ മറ്റ് വിമാനത്താവളങ്ങളില്‍ നിന്നുള്ള സര്‍വീസുകള്‍ക്കും ഇതേ രീതിയില്‍ വര്‍ധിച്ച നിരക്ക് തന്നെയാണ് ഈടാക്കുന്നത്. ഇതോടെ ജോലിയും ശമ്പളവുമില്ലാതെ മാസങ്ങളായി നാടണയാന്‍ കാത്തിരുന്ന പ്രവാസികള്‍ക്കാണ് ദുരിതം ഇരട്ടിച്ചത്.