LiveTV

Live

Gulf

തൃശൂർ സ്വദേശി കുവൈത്തിൽ കോവിഡ് ബാധിച്ചു മരിച്ചു

യർമൂഖിൽ സ്വദേശി വീട്ടിലായിരുന്നു ജോലി  

തൃശൂർ സ്വദേശി കുവൈത്തിൽ കോവിഡ് ബാധിച്ചു മരിച്ചു

കുവൈത്തില്‍ ഒരു മലയാളി കൂടി കോവിഡ് ബാധിച്ച് മരിച്ചു. തൃശൂർ ചാവക്കാട് മുനക്കക്കടവ് സ്വദേശി  ജലാലുദ്ധീൻ പോക്കാക്കില്ലത്ത് (46) ആണ് മരിച്ചത്. കോവിഡ്  ബാധിച്ചു അമീരി ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു. വെള്ളിയാഴ്ച രാവിലെയാണ് മരണം സംഭവിച്ചത്. യർമൂഖിൽ സ്വദേശി വീട്ടിൽ പാചകക്കാരനായിരുന്നു. ഭാര്യ:ഷമീറ. മക്കൾ: ജസീം, ജസീർ, ജാഫർ. പിതാവ്:പോക്കാക്കില്ലത്ത്  മൊയ്‌തീൻ കുഞ്ഞു. മാതാവ്: ആയിഷമോൾ. സഹോദരങ്ങൾ: അഷ്‌റഫ്(കുവൈത്ത്), ഫൈസൽ (ഖത്തർ).