LiveTV

Live

Gulf

വന്ദേഭാരത് മിഷൻ നാലാംഘട്ടം: ഗള്‍ഫില്‍ കേരളത്തിലേക്കുള്ള വിമാനങ്ങൾ വെട്ടിക്കുറച്ചു

കഴിഞ്ഞഘട്ടത്തിൽ 85 വിമാനങ്ങൾ സർവീസ് നടത്തിയപ്പോഴാണ് 52 വിമാനങ്ങൾ മാത്രം കേരളത്തിലേക്ക് എത്തുന്നത്.

വന്ദേഭാരത് മിഷൻ നാലാംഘട്ടം: ഗള്‍ഫില്‍ കേരളത്തിലേക്കുള്ള വിമാനങ്ങൾ വെട്ടിക്കുറച്ചു

വന്ദേഭാരത് മിഷൻ നാലാംഘട്ടത്തിൽ ഗൾഫിൽ നിന്ന് കേരളത്തിലേക്കുള്ള വിമാനങ്ങൾ വെട്ടിക്കുറച്ചു. പുതിയഘട്ടത്തിൽ 52 വിമാനങ്ങൾ മാത്രമാണ് പട്ടികയിലുള്ളത്. കഴിഞ്ഞഘട്ടത്തിൽ 85 വിമാനങ്ങൾ സർവീസ് നടത്തിയപ്പോഴാണ് 52 വിമാനങ്ങൾ മാത്രം കേരളത്തിലേക്ക് എത്തുന്നത്.

ഇന്ന് അവസാനിക്കുന്ന മൂന്നാംഘട്ടത്തിൽ യുഎഇയിൽ നിന്ന് മാത്രം 56 വിമാനങ്ങളാണ് കേരളത്തിലേക്ക് സർവീസ് നടത്തിയത്. എന്നാൽ ഈ മാസം ഒമ്പത് മുതൽ ജൂലൈ രണ്ട് വരെ നീളുന്ന പുതിയ ഘട്ടത്തിൽ യുഎഇയിൽ നിന്ന് പത്ത് വിമാനങ്ങൾ മാത്രമേ പട്ടികയിലുള്ളു. അബൂദബിയിൽ നിന്ന് ആറ് വിമാനവും, ദുബൈയിൽ നിന്ന് നാല് വിമാനങ്ങളും മാത്രം. ലക്ഷകണക്കിന് പേരാണ് യുഎഇയിൽ നിന്ന് ഇനിയും വിമാനത്തിനായി രജിസ്റ്റർ ചെയ്ത് കാത്തിരിക്കുന്നത്.

സൗദിയിൽ നിന്ന് 11 വിമാനങ്ങൾ. റിയാദ്, ദമ്മാം വിമാനത്താവളങ്ങളിൽ നിന്ന് കോഴിക്കോട്, കണ്ണൂർ, കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളിലേക്ക് ഓരോ സർവീസുകൾ. ജിദ്ദയിൽ നിന്ന് കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം വിമാനത്താവളങ്ങളിലേക്ക് ഓരോ വിമാനങ്ങൾ.

സൗദിയില്‍ നിന്നുള്ള നാലാംഘട്ട വിമാനസര്‍വീസ് പ്രഖ്യാപിച്ചു  
Also Read

സൗദിയില്‍ നിന്നുള്ള നാലാംഘട്ട വിമാനസര്‍വീസ് പ്രഖ്യാപിച്ചു  

വന്ദേഭാരത് മിഷന്‍; പുതിയ ഷെഡ്യൂളില്‍ ദോഹയില്‍ നിന്നും കേരളത്തിലേക്ക് 15 സര്‍വീസുകള്‍
Also Read

വന്ദേഭാരത് മിഷന്‍; പുതിയ ഷെഡ്യൂളില്‍ ദോഹയില്‍ നിന്നും കേരളത്തിലേക്ക് 15 സര്‍വീസുകള്‍

ദോഹയിൽ നിന്ന് 15 വിമാനങ്ങളുണ്ട്. കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളിലേക്ക് നാല് വീതവും കണ്ണൂരിലേക്ക് മൂന്നും സര്‍വീസുകൾ. ഒമാനിൽ നിന്ന് എട്ട് വിമാനങ്ങളും, കുവൈത്തിൽ നിന്ന് മൂന്ന് വിമാനങ്ങളും, ബഹ്റൈനിൽ നിന്ന് അഞ്ച് വിമാനങ്ങളുണ്ട്. ഇവക്ക് പുറമെ ഈജിപ്ത്, മലേഷ്യ, മാലിദ്വീപ്, ജർമനി, ജപ്പാൻ, ഫിലിപ്പീൻസ്, കാനഡ, ന്യൂസിലന്‍റ് , ജർമനി എന്നിവിടങ്ങളിൽ നിന്ന് അടക്കം 63 വിമാനങ്ങൾ കേരളത്തിലേക്കുണ്ടാകും.

വന്ദേഭാരത് മിഷൻ വിമാനങ്ങൾ കുറയുന്ന പശ്ചാത്തലത്തിൽ ഗൾഫിൽ നിന്നുള്ളവർക്ക് കൂടിയ ചെലവിൽ ഇനി ചാർട്ടർ വിമാനങ്ങളെ ആശ്രയിക്കേണ്ടി വരും.

അനുമതിയായില്ല;ഖത്തറില്‍ നിന്നും കേരളത്തിലേക്കുള്ള ചാര്‍ട്ടേര്‍ഡ് വിമാനസര്‍വീസുകളും അനിശ്ചിതത്വത്തില്‍
Also Read

അനുമതിയായില്ല;ഖത്തറില്‍ നിന്നും കേരളത്തിലേക്കുള്ള ചാര്‍ട്ടേര്‍ഡ് വിമാനസര്‍വീസുകളും അനിശ്ചിതത്വത്തില്‍