LiveTV

Live

Gulf

കോവിഡ് 19; നാട്ടിലേക്ക് മടങ്ങാനാവാതെ കിര്‍ഗിസ്താനില്‍ കുടുങ്ങി മലയാളി വിദ്യാര്‍ഥികള്‍

ദിനം പ്രതി രാജ്യത്ത് കോവിഡ് കേസുകള്‍ വര്‍ധിക്കുകയാണ്. ഇവരുടെ കോളേജ് ക്യാമ്പസ് നിലവില്‍ ഐസോലേഷന്‍ വാര്‍ഡ് ആയി പ്രവര്‍ത്തിക്കുകയാണ്

കോവിഡ് 19; നാട്ടിലേക്ക് മടങ്ങാനാവാതെ കിര്‍ഗിസ്താനില്‍ കുടുങ്ങി മലയാളി വിദ്യാര്‍ഥികള്‍

നാട്ടിലേക്ക് മടങ്ങാനാകാതെ കിര്‍ഗിസ്താനില്‍ 250 ഓളം മലയാളി വിദ്യാര്‍ഥികള്‍ കുടുങ്ങി കിടക്കുന്നു. വന്ദേഭാരത് മിഷന്റെ മൂന്നാം ഘട്ടത്തിലും രാജ്യത്ത് നിന്ന് വിമാന സര്‍വീസ് ഇല്ലാത്തതാണ് വിദ്യാര്‍ഥികളെ ആശങ്കയിലാഴ്ത്തുന്നത്.

കിര്‍ഗിസ്താനിലെ ഓഷ് സ്റ്റേറ്റ് യൂനിവേഴ്സിറ്റിയിലെ 250 ഓളം മെഡിക്കല്‍ വിദ്യാര്‍‌ഥികളാണ് നാട്ടിലേക്ക് മടങ്ങാനാകെ കുടുങ്ങി കിടക്കുന്നത്. വന്ദേഭാരതിന്റെ മൂന്നാം ഘട്ടത്തില്‍ പതിനൊന്നോളം വിമാനങ്ങളാണ് കിര്‍ഗിസ്ഥാനില്‍ നിന്നും ചാര്‍ട്ട് ചെയ്തിരിക്കുന്നത്. എന്നാല്‍ കേരളത്തിലേക്ക് ഇത്തവണയും ഒരു സര്‍വീസ് പോലുമില്ല.

ദിനം പ്രതി രാജ്യത്ത് കോവിഡ് കേസുകള്‍ വര്‍ധിക്കുകയാണ്. ഇവരുടെ കോളേജ് ക്യാമ്പസ് നിലവില്‍ ഐസോലേഷന്‍ വാര്‍ഡ് ആയി പ്രവര്‍ത്തിക്കുകയാണ്. നാട്ടിലേക്ക് തിരിച്ചെത്താന്‍ സൌകര്യം ഒരുക്കണമെന്ന് ആവശ്യപ്പെട്ട് എംപിമാരടക്കമുളളവരെ ഇവര്‍ നിരവധി തവണ ബന്ധപ്പെട്ടിരുന്നു. ഉടന്‍ ഇടപെടല്‍ ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് മലയാളി വിദ്യാര്‍ഥികള്‍.