LiveTV

Live

Gulf

കുവൈത്തിൽ 710 പേർക്ക് കൂടി കോവിഡ്; 1469 പേർക്ക് രോഗമുക്തി

4 മരണം; ഇത് വരെ മരിച്ചത് 230 പേർ

കുവൈത്തിൽ 710 പേർക്ക് കൂടി കോവിഡ്; 1469 പേർക്ക് രോഗമുക്തി

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 2394 പേരെയാണ് കോവിഡ് ടെസ്റ്റിന് വിധേയമാക്കിയത്. ഇതിൽ 710 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ കോവിഡ് കേസുകളുടെ ആകെ എണ്ണം 29359 ആയി. പുതിയ രോഗികളിൽ 143 പേർ ഇന്ത്യക്കാർ ആണ്. ഇതോടെ കുവൈത്തിൽ കോവിഡ് സ്ഥിരീകരിച്ച ഇന്ത്യക്കാരുടെ എണ്ണം 8790 ആയി.

24 മണിക്കൂറിനിടെ 4 പേരാണ് കുവൈത്തിൽ കോവിഡ് ബാധിച്ചു മരിച്ചത്. ഇതോടെ രാജ്യത്ത് കോവിഡ് മൂലം മരിച്ചവരുടെ എണ്ണം 230 ആയി.

ഇന്ന് രോഗം സ്ഥിരീകരിച്ച മുഴുവൻ പേർക്കും സമ്പർക്കത്തെ തുടർന്നാണ് വൈറസ് ബാധിച്ചത്. പുതിയ രോഗികളിൽ 282 പേർ ഫർവാനിയ ഗവർണറേറ്റിലെ താമസക്കാരാണ്. ഹവല്ലി ഗവർണറേറ്റ് പരിധിയിൽ താമസിക്കുന്ന 88 പേർക്കും അഹമ്മദിയിൽ നിന്നുള്ള 130 പേർക്കും, കാപിറ്റൽ ഗവർണറേറ്റിൽ 70 പേർക്കും ജഹറയിൽ നിന്നുള്ള 140പേർക്കും ഇന്ന് കോവിഡ് സ്ഥിരീകരിച്ചു. റസിഡൻഷ്യൽ ഏരിയ അടിസ്ഥാനമാക്കിയുള്ള കണക്കുകൾ ഇനി പറയും വിധമാണ്:-

  • ഫർവാനിയ: 73
  • സാൽമിയ: 28
  • സഅദ് അബ്ദുല്ല: 28
  • വാഹ: 36
  • ഖെയ്താൻ: 41
  • ജലീബ് അൽ ശുയൂഖ്: 82

പുതുതായി 1469 പേർ രോഗമുക്തി നേടി. കോവിഡ് മുക്തരായവരുടെ എണ്ണം ഇതോടെ 15750 ആയി. നിലവിൽ 13379 പേരാണ് ചികിത്സയിലുള്ളത്. ഇതിൽ 191 പേർ തീവ്ര പരിചരണ വിഭാഗത്തിലാണെന്നും ആരോഗ്യമന്ത്രലായം അറിയിച്ചു.