LiveTV

Live

Gulf

നാടണയാൻ വഴിയില്ലാത്തവർക്ക് സലാലയിലും തുണയായി വിംഗ്സ് ഓഫ് കമ്പാഷൻ

എംബസിയിൽ നിന്നുള്ള വിളി വന്നിട്ടും ടിക്കറ്റെടുക്കാൻ കാശില്ലാതായ നിരവധി പേർക്കാണ് ഇതിനകം ടിക്കറ്റ് നൽകിയത്

നാടണയാൻ വഴിയില്ലാത്തവർക്ക് സലാലയിലും തുണയായി വിംഗ്സ് ഓഫ് കമ്പാഷൻ

നാടണയാൻ വഴിയില്ലാത്തവർക്ക് സലാലയിലും തുണയായി ഗൾഫ് മാധ്യമം-മീഡിയവൺ വിംഗ്സ് ഓഫ് കമ്പാഷൻ. എംബസിയിൽ നിന്നുള്ള വിളി വന്നിട്ടും ടിക്കറ്റെടുക്കാൻ കാശില്ലാതായ നിരവധി പേർക്കാണ് ഇതിനകം ടിക്കറ്റ് നൽകിയത്.

കോഴിക്കോട് അത്തോളി സ്വദേശികളായ ലിബീഷും കുടുംബവും ഇന്ന് നാട്ടിലേക്ക് മടങ്ങി. സ്വന്തമായി നടത്തിവന്ന സ്ഥാപനം പൂട്ടേണ്ടി വന്നത് കാരണം ഏറെ നാളുകളായി പ്രയാസത്തിലായിരുന്നു . എമ്പസിയിൽ രജിസ്റ്റർ ചെയ്തതിനെ തുടർന്ന് മെയ് 28 ന് അറിയിപ്പ് ലഭിച്ചിരുന്നുവെങ്കിലും പണമടക്കാൻ കഴിയാതെ വിഷമിച്ചിരിക്കവെയാണ് മാധ്യമം-മീഡിയവൺ സഹായം എത്തിയത്.

പ്രയാസം കാരണം പുതുക്കാൻ കഴിയാതിരുന്ന ഭാര്യയുടെയും മകളുടെയും പാസ് പോർട്ട് എംബസിയിലെ സെക്കന്‍ഡ് സെക്രട്ടറി കണ്ണൻ നായർ ഇടപെട്ട് പുതുക്കി നൽകുകയും ചെയ്തതോടെയാണ് ഇവർക്ക യാത്രക്കുള്ള വഴി തെളിഞ്ഞത്.ഇസ്മായീൽ, ഗോപാലൻ നായർ, മുഹമ്മദ് സജീർ, സന്തോഷ്, നിഷാദ് ,ഷൗക്കത്തലി എന്നിവരും ഈ പദ്ധതയിലൂടെ നാട്ടിലേക്ക് മടങ്ങി. ടിക്കറ്റെടുക്കാൻ കാശില്ല , എന്നാൽ അഭിമാന ബോധം ഇതാരുമായി പങ്കു വെക്കാനും അനുവദിക്കുന്നില്ല. ഇത്തരക്കാരാണ് മടങ്ങിയവരിലേറെയും.