LiveTV

Live

Gulf

ഗള്‍ഫില്‍ കോവിഡ് ബാധിച്ച് ഇന്ന് ആറ് മലയാളികള്‍ മരിച്ചു

ഗള്‍ഫില്‍ കോവിഡ് ബാധിച്ച് ഇന്ന് ആറ് മലയാളികള്‍ മരിച്ചു

ഗള്‍ഫില്‍ കോവിഡ് ബാധിച്ച് ഇന്ന് ആറ് മലയാളികള്‍ മരിച്ചു. അബുദബിയില്‍ മൂന്ന് പേരും കുവൈത്തിലും ഖത്തറിലും സൗദിയിലും ഓരോരുത്തരുമാണ് മരിച്ചത്. ഇതോടെ ഗള്‍ഫില്‍ കോവിഡ് ബാധിച്ച് മരിച്ച മലയാളികളുടെ എണ്ണം 134 ആയി. യു.എ.ഇയില്‍ മാത്രം 82 പേരാണ് മരിച്ചത്.

കാസർകോട് കാഞ്ഞങ്ങാട് വടക്കേപറമ്പ് സ്വദേശി ഇസ്ഹാഖ്, കൊല്ലം അര്‍ക്കന്നൂര്‍സ്വദേശി ഷിബു ഗോപാലകൃഷ്ണന്‍, പത്തനംതിട്ട സ്വദേശി ജയചന്ദ്രന്‍ എന്നിവരാണ് അബുദബിയില്‍ മരണപ്പെട്ടത്. രണ്ടാഴ്ചയായി സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു ഇവര്‍.

തിരൂര്‍ പുതിയങ്ങാടി കാഞ്ഞിക്കോത്ത് സെയ്താലിക്കുട്ടി (69) യാണ് ഖത്തറില്‍ മരണപ്പെട്ടത്. നാല്‍പ്പത് വര്‍ഷത്തിലേറെയായി ദോഹയിലെ ഒരു കമ്പനിയില്‍ ജോലി ചെയ്ത് വരികയായിരുന്നു ഇയാള്‍.

ആലപ്പുഴ പ്രയാര്‍ വടക്ക് സ്വദേശി കൊല്ലശ്ശേരി പടീറ്റത്തില്‍ അബ്ദസ്സലാം ആണ് സൗദിയില്‍ മരിച്ചത്. 44 വയസ്സ് പ്രായമായിരുന്നു. കോവിഡ് ലക്ഷണങ്ങളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് തീവ്രപരിചരണ വിഭാഗത്തില്‍ കഴിഞ്ഞു വരികെയായിരുന്നു മരണം. സൗദിയില്‍ ഇലക്ട്രീഷ്യനായി ജോലി ചെയ്തു വരികയായിരുന്നു. ഇതോടെ സൗദിയില്‍ കോവിഡ് ബാധിച്ച് മരിച്ച മലയാളികളുടെ എണ്ണം 25 ആയി.

കണ്ണൂർ താഴെ ചൊവ്വ സ്വദേശി അജയൻ മാമ്പുറത്ത്‌ (62) കുവൈത്തില്‍ വെച്ചു മരിണപ്പെട്ടു. ചൊവ്വാഴ്ച്ച കാലത്ത് അദാൻ ആശുപ്രതിയിൽ വെച്ചായിരുന്നു മരണം സ്വകാര്യ കമ്പനിയിൽ മെക്കാനിക്കൽ സൂപ്പർ വൈസറായിരുന്നു. ഭാര്യ സുപർണ്ണ. മക്കൾ അജേഷ്‌, സ്വാതി.