LiveTV

Live

Gulf

ദുബൈയിൽ നാളെ മുതൽ ലോക്ഡൌണ്‍ ഇളവ്; രാവിലെ 6 മുതൽ രാത്രി 11 വരെ സഞ്ചാരവിലക്കില്ല

പെരുന്നാൾ അവധിക്ക് ശേഷം പൊതുജീവിതവും വാണിജ്യവും സാധാരണ നിലയിലേക്ക് കൊണ്ടുവരാനാണ് ലക്ഷ്യമിടുന്നത്

 ദുബൈയിൽ നാളെ മുതൽ ലോക്ഡൌണ്‍ ഇളവ്; രാവിലെ 6 മുതൽ രാത്രി 11 വരെ സഞ്ചാരവിലക്കില്ല

ദുബൈയിൽ നാളെ മുതൽ ലോക്ക്ഡൗൺ നിയന്ത്രണങ്ങൾക്ക് ഇളവ് പ്രഖ്യാപിച്ചു. പെരുന്നാൾ അവധിക്ക് ശേഷം പൊതുജീവിതവും വാണിജ്യവും സാധാരണനിലയിലേക്ക് കൊണ്ടുവരാനാണ് ലക്ഷ്യമിടുന്നത്. ദുരന്തനിവാരണ ഉന്നതാധികാര സമിതിയുടേതാണ് തീരുമാനം.

നാളെ മുതൽ ദുബൈ എമിറേറ്റിൽ രാവിലെ ആറ് മുതൽ രാത്രി 11 വരെ സഞ്ചാരനിയന്ത്രണമുണ്ടാവില്ല. രാത്രി പതിനൊന്ന് മുതൽ രാവിലെ ആറ് വരെ നിയന്ത്രണം തുടരും. അതേസമയം, യാത്രാവിലക്കില്ലാത്ത സമയങ്ങളിലും പുറത്തിറങ്ങാൻ മാസ്കും, ഗ്ലൗസും നിർബന്ധമാണ്. സാമൂഹിക അകലവും കർശനമായി പാലിക്കണം. ഇന്ന് ഊദ് അവധി അവസാനിക്കാനിരിക്കേ നാളെ മുതൽ നഗരജീവിതവും വാണിജ്യപ്രവർത്തനങ്ങളും സാധാരണ നിലയിലേക്ക് മടക്കി കൊണ്ടുവരാണ് സർക്കാർ ലക്ഷ്യമിടുന്നത്. ദുബൈ കിരീടാവകാശി ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് ആൽ മക്തൂമിന്റെ അധ്യക്ഷതയിൽ ചേർന്ന ദുരന്തനിവാരണ ഉന്നതാധികാര സമിതിയുടേതാണ് തീരുമാനം.

നിലവിലെ കോവിഡ് പ്രതിരോധം, അന്താരാഷ്ട്ര ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങൾ എന്നിവ പരിശോധിച്ചാണ് തീരുമാനമെന്ന് ശൈഖ് ഹംദാൻ പറഞ്ഞു. പ്രതിസന്ധി മറികടക്കുക എന്നത് എല്ലാവരുടെയും ഉത്തരവാദിത്തമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. അതേസമയം, യു.എ.ഇയുടെ മറ്റിടങ്ങളിൽ ഇളവ് ബാധകമാണോ എന്ന് വ്യക്തമായിട്ടില്ല.