LiveTV

Live

Gulf

സൌദിയില്‍ കോവിഡ് ബാധിച്ച് ഇന്ന് അഞ്ച് മലയാളികള്‍ മരിച്ചു; പ്രവാസികൾ ആശങ്കയിൽ

സൗദിയിൽ മലയാളികൾക്കിടയിൽ കോവിഡ് പടരുന്ന സാഹചര്യത്തിൽ കൂടുതൽ ജാഗ്രത പാലിക്കണമെന്ന ഓർമ്മപ്പെടുത്തലുമായ് ആരോഗ്യ പ്രവർത്തകർ

സൌദിയില്‍ കോവിഡ് ബാധിച്ച് ഇന്ന് അഞ്ച് മലയാളികള്‍ മരിച്ചു; പ്രവാസികൾ ആശങ്കയിൽ

സൗദിയിൽ മലയാളികൾക്കിടയിൽ കോവിഡ് പടരുന്ന സാഹചര്യത്തിൽ കൂടുതൽ ജാഗ്രത പാലിക്കണമെന്ന ഓർമ്മപ്പെടുത്തലുമായ് ആരോഗ്യ പ്രവർത്തകർ. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ മലയാളികടക്കം നിരവധി പേർ രോഗത്തിന്റെ പിടിയിലാണ്. ഇന്ന് അഞ്ച് മലയാളികളാണ് കോവിഡ് ബാധയെ തുടർന്ന് സൌദിയില്‍ മരിച്ചത്. ഇത് സൗദിയിലെ പ്രവാസികൾക്കിടയിൽ ആശങ്ക വർധിപ്പിച്ചിട്ടുണ്ട്.

ജീവിത ശൈലി രോഗങ്ങൾക്കോ മറ്റ് രോഗങ്ങൾക്കോ നേരത്തെ മുതൽ മരുന്ന് കഴിച്ച് വരുന്നവർ, രോഗ ലക്ഷണങ്ങൾ കണ്ടെത്തിയാൽ ആശുപത്രിയിലെത്തി ചികിത്സ തേടണമെന്ന് ആരോഗ്യ പ്രവർത്തകർ ഓർമ്മിപ്പിക്കുന്നു. അതീവ ജാഗ്രത പാലിക്കേണ്ട സാഹചര്യമാണ് രാജ്യത്തുള്ളത്. ആരോഗ്യമുള്ളയാളുകളിൽ രോഗ ലക്ഷണങ്ങൾ പ്രകടമായില്ലെങ്കിലും, അവരിലൂടെ മറ്റുള്ളവരിലേക്ക് വൈറസ് പടരുവാനുള്ള സാധ്യത ഏറെയാണ്. അതിനാൽ വീടുകളിൽ നിന്ന് പുറത്തിറങ്ങുന്നവർ ആരോഗ്യമുള്ളവരാണെങ്കിൽ പോലും കൃത്യമായ മുൻ കരുതലുകൾ സ്വീകരിക്കണം.

ആശുപത്രികളിലും താമസ സ്ഥലങ്ങളിലുമായി നൂറ് കണക്കിന് മലയാളികൾ ചികിത്സയിലും ക്വാറന്റൈനിലുമായി കഴിഞ്ഞ് കൂടുന്നുണ്ട്. പനിയോ മറ്റ് കോവിഡ് ലക്ഷണങ്ങളോ പ്രകടിപ്പിക്കുന്ന ആളുകളുടെ എണ്ണം നാൾക്കുനാൾ വർധിച്ചുവരുന്നു. വാണിജ്യ വ്യാപാര കേന്ദ്രങ്ങളിലും മറ്റും മലയാളികളടക്കമുള്ളവർ കൃത്യമായ മുൻകരുതലുകൾ സ്വീകരിക്കാതെ എത്തുന്നതിൽ ആരോഗ്യ പ്രവർത്തകർ നിരവധി തവണ മുന്നറിയിപ്പ് നൽകിയതാണ്. എന്നാൽ ഇതൊന്നും മുഖവിലക്കെടുക്കാതെ പലരും ഈ പ്രവണത തുടരുന്നതിൽ ആരോഗ്യപ്രവർത്തകർ ആശങ്ക പ്രകടിപ്പിക്കുന്നുണ്ട്.