LiveTV

Live

Gulf

കുവൈത്തിലെ പൊതുമാപ്പ് ക്യാംപിൽ കഴിയുന്ന മലയാളികളുടെ ആദ്യ സംഘം നാളെ നാടുകളിലേക്ക്

ജസീറ എയർവേയ്സ് വിമാനത്തിൽ കോഴിക്കോടും കൊച്ചിയിലുമായാണ് പ്രവാസികൾ എത്തുക. കൊച്ചിയിലേക്ക് ബുധനാഴ്ചയും സർവീസ് ഉണ്ടാകും

കുവൈത്തിലെ പൊതുമാപ്പ് ക്യാംപിൽ കഴിയുന്ന മലയാളികളുടെ ആദ്യ സംഘം നാളെ നാടുകളിലേക്ക്

കുവൈത്തിലെ പൊതുമാപ്പ് ക്യാംപിൽ കഴിയുന്ന മലയാളികളുടെ ആദ്യ സംഘം നാളെ നാട്ടിലേക്ക് മടങ്ങും. ജസീറ എയർവേയ്സ് വിമാനത്തിൽ കോഴിക്കോടും കൊച്ചിയിലുമായാണ് പ്രവാസികൾ എത്തുക. കൊച്ചിയിലേക്ക് ബുധനാഴ്ചയും സർവീസ് ഉണ്ടാകും

പൊതുമാപ്പ് ലഭിച്ച ഇന്ത്യക്കാരെ നാട്ടിലെത്തിക്കുന്നത്തിനായി കുവൈത്ത് ഗവര്‍ണ്‍മെന്‍റാണ് വിമാനം ഏർപ്പെടുത്തിയത്. ജസീറ എയർ വെയ്‌സ് വിമാനങ്ങൾ ആണ് ഇതിനായി ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലേക്ക് സർവീസ് ഷെഡ്യൂൾ ചെയ്തിരിക്കുന്നത്. കഴിഞ്ഞ ആഴ്ച വിജയവാഡ ലക്‌നൗ എന്നിവിടങ്ങളിലേക്കു 425 പ്രവാസികളെ തിരിച്ചെത്തിച്ചിരുന്നു. കേരളത്തിലേക്കുള്ള ആദ്യവിമാനം നാളെ കുവൈത്ത് സമയം 12:30 നു കോഴിക്കോട്ടേക്ക് പുറപ്പെടും . തൊട്ടു പിറകെ 3.30-ന് കൊച്ചിയിലേക്കും വിമാനമുണ്ട്. കൊച്ചിയിലേക്ക് ബുധനാഴ്ചയും സർവീസ് ക്രമീകരിച്ചിട്ടുണ്ട്.

ജയ്പൂര്‍,അഹമ്മദാബാദ്, അമൃതസർ എന്നിവിടങ്ങളിലേക്കും ഈ ആഴ്ച ആംനസ്റ്റി സർവീസ് ഉണ്ടാകുമെന്നാണ് വിവരം. കുവൈത്തിൽ പൊതുമാപ്പ് ക്യാമ്പുകളിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ തിരിച്ചു കൊണ്ട് വരൻ നടപടി സ്വീകരിക്കണമെന്ന് സുപ്രീകോടതി കേന്ദ്ര സർക്കാരിന് നിർദേശം നൽകിയിരുന്നു. ഏഴായിരത്തിലേറെ ഇന്ത്യക്കാരാണ് ഏപ്രിലിൽ കുവൈത്ത് അനുവദിച്ച ഒരുമാസത്തെ പൊതുമാപ്പിന്റെ ഇളവിൽ നാട്ടിലേക്ക് മടങ്ങാനൊരുങ്ങി വിവിധ ക്യാമ്പുകളിൽ കഴിയുന്നത്