LiveTV

Live

Gulf

ചാർട്ടേഡ് വിമാനങ്ങൾ ആരംഭിക്കാനുള്ള നീക്കത്തിൽ നിന്ന് കേന്ദ്രം പിൻവാങ്ങുന്നു

സംസ്ഥാന സർക്കാർ അനുമതിയുണ്ടെങ്കിൽ വ്യവസ്ഥകൾക്കു വിധേയമായി ചാർേട്ടഡ് ഫ്ലൈറ്റുകൾക്ക് അനുമതി നൽകുമെന്ന് ആഭ്യന്തര മന്ത്രാലയം നേരത്തെ വ്യക്തമാക്കിയിരുന്നു.

ചാർട്ടേഡ് വിമാനങ്ങൾ ആരംഭിക്കാനുള്ള നീക്കത്തിൽ നിന്ന് കേന്ദ്രം പിൻവാങ്ങുന്നു

ചാർട്ടേഡ് വിമാനങ്ങൾ ആരംഭിക്കാനുള്ള നീക്കത്തിൽ നിന്ന് കേന്ദ്രസർക്കാർ പിൻവാങ്ങുന്നു. സംസ്ഥാന സർക്കാർ അനുമതിയുണ്ടെങ്കിൽ വ്യവസ്ഥകൾക്കു വിധേയമായി ചാർേട്ടഡ് ഫ്ലൈറ്റുകൾക്ക് അനുമതി നൽകുമെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കിയിരുന്നു. എന്നാൽ സംഘടനകൾക്കോ സ്ഥാപനങ്ങൾക്കോ ഇതുമായി ബന്ധപ്പെട്ട് അനുമതി നൽകിയില്ലെന്ന് ദുബൈ ഇന്ത്യൻ കോൺസുലേറ്റ് വ്യക്തമാക്കി.

യാത്രക്കാർക്ക് സ്വന്തം ചെലവിൽ 14 ദിവസത്തെ വ്യവസ്ഥാപിത ക്വാറൻറൈന്‍, സംസ്ഥാന സർക്കാരിന്‍റെ അനുമതി എന്നീ വ്യവസ്ഥകളായിരുന്നു ചാർേട്ടഡ് വിമാനങ്ങൾക്ക് അനുമതി നൽകുന്നതുമായി ബന്ധപ്പെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കിയിരുന്നത്. എന്നാൽ ഇന്ത്യൻ സർക്കാർ ഇതുവരെയും ചാർേട്ടഡ് ഫ്ലൈറ്റുകൾക്ക് അനുമതി നൽകിയിട്ടില്ലെന്നും വഞ്ചനയിൽ കുടുങ്ങരുതെന്നും ദുബൈ ഇന്ത്യൻ കോൺസുലേറ്റ് വ്യക്തമാക്കി. പലരും മുൻകൂർ വിമാനചാർജും ക്വാറൻറൈന്‍ ചാർജും ജനങ്ങളിൽ നിന്ന് ഈടാക്കുന്നതായി വിവരം ലഭിച്ച പശ്ചാത്തലത്തിലാണ് കോൺസുലറ്റ് ഇടപെടൽ.

ചാർേട്ടഡ് വിമാനങ്ങൾക്ക് അനുമതി നൽകുന്ന അധികാരം ഇന്ത്യൻ സർക്കാരിനാണെന്നും കോൺസുലേറ്റ് ജനറൽ മുഖേന മാത്രമാണ് ഇതിന്‍റെ നടപടിക്രമങ്ങൾ ഉണ്ടാവുകയെന്നും അധികൃതർ വിശദീകരിച്ചു. ഏജൻറുമാരുടെയും വ്യക്തികളുടെയും വഞ്ചനയിൽ പെടരുതെന്നും കോൺസുലേറ്റ് മുന്നറിയിപ്പ് നൽകുന്നു. അതിനിടെ, കേന്ദ്രം അനുമതി നൽകുകയാണെങ്കിൽ ചാർേട്ടഡ് വിമാനങ്ങളിൽ പ്രവാസികൾ കേരളത്തിൽ എത്തുന്നതിനെ സർക്കാർ സ്വാഗതം ചെയ്യുമെന്നും മറിച്ചുളള പ്രസ്താവനകൾ അടിസ്ഥാനരഹിതമാണെന്നും മുഖ്യമന്ത്രിയും പ്രതികരിച്ചു. ലോക കേരള സഭാ പ്രതിനിധികളുമായി ആൺലൈനിൽ സംവദിച്ചു കൊണ്ടാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.