LiveTV

Live

Gulf

കുവൈത്തിൽ കോവിഡ്  മൂലം ഇന്ന് മരിച്ചത് 4 മലയാളികൾ

ഇതുവരെ കോവിഡ്  മൂലം രാജ്യത്ത് മരിച്ച മലയാളികളുടെ എണ്ണം 22 ആയി.

കുവൈത്തിൽ കോവിഡ്  മൂലം ഇന്ന് മരിച്ചത് 4 മലയാളികൾ

മലപ്പുറം. കൊണ്ടോട്ടി, ഐക്കരപ്പടി, ചോലക്കര വീട്ടിൽ  ബദറുൽ മുനീർ (38)  ഞായറാഴ്ച പുലർച്ചെയാണ് മരിച്ചത് .അമ്പഴത്തിങ്കൽ കുഞ്ഞി മുഹമ്മദിന്റെയും സുലൈഖയുടെയും മകനാണ്.  ഹാജറ ബീവി ആണ് ഭാര്യ. രണ്ടു മക്കൾ കുവൈത്തിൽ സ്വകാര്യ ട്രാൻസ്‌പോർട്ടേഷൻ കമ്പനിയിൽ ഡ്രൈവർ ആയിരുന്നു.      വീട്ടിൽ നിരീക്ഷണത്തിലിരിക്കെ പനിയും ശ്വാസ തടസ്സവും അനുഭവപ്പെടുകയും   ആശുപത്രിയിലെത്തും മുൻപേ മരണം സംഭവിക്കുകയും ആയിരുന്നു.

കോവിഡ് ബാധിച്ച്‌ ചികിൽസയിലായിരുന്ന മലയാളി നഴ്‌സും ഇന്ന് കോവിഡിന് കീഴടങ്ങി. പത്തനം തിട്ട, പുതുക്കുളം മലയാളപ്പുഴ, ഏറം   ജൈസൺ വില്ലയിൽ അന്നമ്മ ചാക്കോ (59) ആണു മരിച്ചത്. ഇന്ന് ഉച്ചക്ക്‌  മുബാറക് അൽ കബീർ ആശുപത്രിയിൽ ആയിരുന്നു മരണം. രണ്ടു ദിവസം മുൻപാണ്   ചികിത്സക്കായി   ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അൽ ഷാബ്‌ മെഡിക്കൽ സെന്ററിലെ ഹെഡ്‌ നഴ്സ്‌ ആയിരുന്നു. പരേതനായ പി.ടി ചാക്കോയുടെ ഭാര്യയാണ്. മക്കൾ സാറ ടെൺസൺ, തോമസ്‌ ജേക്ക്കബ്‌ (ഇരുവരും കുവൈത്തിൽ). പിതാവ്‌ മാവേലിക്കര വെട്ടിയാർ എം.ഓ. പത്രോസ്‌.

തൃശൂർ  വാടാനപ്പള്ളി  കൊരട്ടിപറമ്പിൽ  ഹസ്ബുല്ല ഇസ്മായിൽ (65) അമീരി ആശുപത്രിയിൽ വെച്ചാണ് മരിച്ചത് .25 വർഷമായി കുവൈത്തിലുള്ള ഇദ്ദേഹം ടൈലർ ആയിരുന്നു. ഭാര്യ ശരീഫ . മക്കളില്ല.

കോഴിക്കോട്  പാറോപ്പടി സ്വദേശി സാദിഖ് ചെറിയ തോപ്പിൽ (49) ഞായറാഴ്ച വൈകുന്നേരമാണ് മരിച്ചത്. കോവിഡ്  ബാധിച്ചു  നിരീക്ഷണത്തിൽ ആയിരുന്നു. അദാൻ  ആശുപത്രിയിലായിരുന്നു അന്ത്യം. ഭാര്യ: സറീന.  രണ്ടു മക്കൾ