LiveTV

Live

Gulf

സൗദിയില്‍ നിന്ന് ഇന്ത്യയിലേക്കുള്ള രണ്ടാം ഘട്ട വിമാന സര്‍വീസുകള്‍ പ്രഖ്യാപിച്ചു

വിവിധ സംസ്ഥാനങ്ങളിലേക്ക് 13 സര്‍വീസുകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. കേരളത്തിലേക്ക് ജിദ്ദയില്‍ നിന്നുള്ള രണ്ട് സര്‍വീസുകള്‍ മാത്രം.

സൗദിയില്‍ നിന്ന് ഇന്ത്യയിലേക്കുള്ള രണ്ടാം ഘട്ട വിമാന സര്‍വീസുകള്‍ പ്രഖ്യാപിച്ചു

സൗദിയില്‍ നിന്നും നാട്ടിലേക്കുള്ള പുതിയ വിമാന സര്‍വീസുകള്‍ പ്രഖ്യാപിച്ചു. വിവിധ സംസ്ഥാനങ്ങളിലേക്ക് പതിമൂന്ന് സര്‍വീസുകളാണ് സൗദിയില്‍ നിന്നും അടുത്ത ആഴ്ചയില്‍ ഉണ്ടാവുക. കേരളത്തിലേക്ക് ജിദ്ദയില്‍ നിന്നുള്ള രണ്ട് സര്‍വീസുകള്‍ മാത്രം. റിയാദ്, ദമ്മാം വിമാനത്താവളങ്ങളില്‍ നിന്ന് പുതിയ സര്‍വീസുകളില്ല.

ഈ മാസം 29 മുതലാണ് രണ്ടാം ഘട്ട സര്‍വീസ് ആരംഭിക്കുക. സൗദിയില്‍ നിന്നുള്ള മൂന്ന് പ്രധാന വിമാനത്താവളങ്ങളില്‍ നിന്ന് ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ ഏഴ് വിമാനത്താവളങ്ങളിലേക്കാണ് സര്‍വീസ് ഉണ്ടാവുക. ജിദ്ദയില്‍ നിന്നും കോഴിക്കോട്ടേക്കുള്ള രണ്ട് സര്‍വീസുകള്‍ മാത്രമാണ് കേരളത്തിലേക്കുള്ളത്. മെയ് 29 നും 30നുമാണ് സര്‍വീസുകള്‍. എയര്‍ ഇന്ത്യയുടെ 319 പേര്‍ക്ക് യാത്ര ചെയ്യാവുന്ന വലിയ വിമാനങ്ങളായിരിക്കും കോഴിക്കോട്ടേക്കുള്ള സര്‍വീസിന് ഉപയോഗിക്കുക.

റിയാദ്, ദമ്മാം വിമാനത്താവളങ്ങളില്‍ നിന്നും പുതിയ ഷെഡ്യുളില്‍ സര്‍വീസുകളില്ല. ഈ പ്രവിശ്യകളില്‍ നിന്നും നാട്ടിലെത്താന്‍ രജിസ്റ്റര്‍ ചെയ്ത് കാത്തിരിക്കുന്നവര്‍വക്ക് ഇത് നിരാശയാണ് സമ്മാനിച്ചത്. റിയാദില്‍ നിന്നും തൊട്ടു മുമ്പത്തെ ആഴ്ചയില്‍ പ്രഖ്യാപിച്ച ഒരു സര്‍വീസ് ഈ മാസം 31 ന് ഉള്ളതൊഴിച്ചാല്‍ മറ്റു സര്‍വീസുകളൊന്നും ഉണ്ടാവില്ല. കോഴിക്കോടിന് പുറമെ ശ്രീനഗര്‍, ഡല്‍ഹി, ചെന്നൈ, ലകനൗ, ഹൈദരബാദ് കൊല്‍ക്കത്ത തുടങ്ങിയ ഇടങ്ങളിലേക്കാണ് പുതിയ ഷെഡ്യൂളില്‍ സര്‍വീസുകള്‍ ഉണ്ടാവുക