LiveTV

Live

Gulf

കുവൈത്തിൽ പൊതുമാപ്പ് ലഭിച്ച മലയാളികളുടെ മടക്കയാത്ര അടുത്ത ആഴ്ച മുതൽ

മേയ് 25 നും ജൂൺ മൂന്നിനും ഇടയിൽ കുവൈത്തിൽ നിന്ന് കേരളത്തിലേക്ക് വിമാനസർവീസ് ഉണ്ടാകുമെന്ന് നോർക്ക അറിയിച്ചു

കുവൈത്തിൽ പൊതുമാപ്പ് ലഭിച്ച മലയാളികളുടെ മടക്കയാത്ര അടുത്ത ആഴ്ച മുതൽ

കുവൈത്തിൽ പൊതുമാപ്പ് ലഭിച്ച മലയാളികളുടെ മടക്കയാത്ര അടുത്ത ആഴ്ച മുതൽ ഉണ്ടാകുമെന്നു സൂചന. മേയ് 25 നും ജൂൺ മൂന്നിനും ഇടയിൽ കുവൈത്തിൽ നിന്ന് കേരളത്തിലേക്ക് വിമാനസർവീസ് ഉണ്ടാകുമെന്നു നോർക്ക അറിയിച്ചു.

പൊതുമാപ്പ് ക്യാമ്പുകളിൽ കഴിയുന്ന മലയാളികളുടെ മടക്കയാത്രയുമായി ബന്ധപ്പെട്ട് കേന്ദ്ര വിദേശകാര്യ മന്ത്രാലയവും സംസ്ഥാന സർക്കാരും ധാരണയായതായി നോർക്ക പ്രിൻസിപ്പൾ സെക്രട്ടറി ഡോ. ഇളങ്കോവൻ അറിയിച്ചു മെയ് 25 നും ജൂൺ 3നും ഇടയ്ക്ക്‌ കൊച്ചി, കോഴിക്കോട് വിമാനത്താവളങ്ങളിലേക്ക് വിമാനങ്ങൾ സർവ്വീസ് നടത്തുമെന്നാണ് അദ്ദേഹം പ്രവാസി ക്ഷേമനിധി ബോർഡ് ഡയറക്ടർ എൻ.അജിത്ത് കുമാറിനെ അറിയിച്ചത്.

പൊതുമാപ്പ് ക്യാംപിലുള്ളവരുമായി കഴിഞ്ഞ ദിവസം ഉത്തർപ്രദേശ് ആന്ധ്രാ പ്രദേശ് സംസ്ഥാനങ്ങളിലേക്ക് ജസീറ എയർവെയ്‌സ് സർവീസ് നടത്തിയിരുന്നു. പൊതുമാപ്പ് ലഭിച്ചവരെ നാട്ടിലെത്തിക്കാന്‍ കുവൈത്ത് വിമാനങ്ങൾ ഏർപ്പെടുത്തിയിട്ടും കേന്ദ്രം അനുമതി നൽകാതിരുന്നത് ഏറെ വിമർശങ്ങൾക്കു വഴിവെച്ചിരുന്നു