LiveTV

Live

Gulf

കുവൈത്തിൽ കോവിഡ് ബാധിതർ 20000 കവിഞ്ഞു; പത്ത് മരണം കൂടി. 

കഴിഞ്ഞ 24 മണിക്കൂറിനിടെ 900 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു, പുതിയ രോഗികളിൽ 264 ഇന്ത്യക്കാർ

കുവൈത്തിൽ കോവിഡ് ബാധിതർ 20000 കവിഞ്ഞു; പത്ത് മരണം കൂടി. 

കഴിഞ്ഞ 24 മണിക്കൂറിനിടെ 900 പേർക്കാണ് കുവൈത്തിൽ കോവിഡ്-19 സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ കോവിഡ് കേസുകളുടെ ആകെ എണ്ണം 20464 ആയി. പുതിയ രോഗികളിൽ 264 പേർ ഇന്ത്യക്കാർ ആണ്. ഇതോടെ കുവൈത്തിൽ കോവിഡ് സ്ഥിരീകരിച്ച ഇന്ത്യക്കാരുടെ എണ്ണം 6575 ആയി. 24 മണിക്കൂറിനിടെ 10 പേരാണ് കുവൈത്തിൽ കോവിഡ് ബാധിച്ചു മരിച്ചത്. ഇതോടെ രാജ്യത്ത് കോവിഡ് മൂലം മരിച്ചവരുടെ എണ്ണം 148 ആയി.

ഇന്ന് രോഗം സ്ഥിരീകരിച്ച മുഴുവൻ പേർക്കും സമ്പർക്കത്തെ തുടർന്നാണ് വൈറസ് ബാധിച്ചത്. പുതിയ രോഗികളിൽ 319 പേർ ഫർവാനിയ ഗവർണറേറ്റിലെ താമസക്കാരാണ്. ഹവല്ലി ഗവർണറേറ്റ് പരിധിയിൽ താമസിക്കുന്ന 144 പേർക്കും അഹമ്മദിയിൽ നിന്നുള്ള 301 പേർക്കും, കാപിറ്റൽ ഗവർണറേറ്റിൽ 53 പേർക്കും ജഹറയിൽ നിന്നുള്ള 83 പേർക്കും ഇന്ന് കോവിഡ് സ്ഥിരീകരിച്ചു. റസിഡൻഷ്യൽ ഏരിയ അടിസ്ഥാനമാക്കിയുള്ള കണക്കുകൾ ഇനി പറയും വിധമാണ്:

  • ഫർവാനിയ: 100
  • ഖെയ്താൻ: 67
  • സാൽമിയ: 79
  • ജലീബ് അൽ ശുയൂഖ്: 78
  • മഹ്ബൂല: 68
  • മംഗഫ്: 67

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 3195 പേരെ കോവിഡ് ടെസ്റ്റിന് വിധേയമാക്കി. ഇതുവരെ 268154 സ്വാബ് ടെസ്റ്റുകൾ നടത്തി.

പുതുതായി 232 പേർ കൂടി രോഗമുക്തി നേടി. കോവിഡ് മുക്തരായവരുടെ എണ്ണം ഇതോടെ 5747 ആയി. നിലവിൽ 14569 പേരാണ് ചികിത്സയിലുള്ളത്. ഇതിൽ 192 പേർ തീവ്ര പരിചരണ വിഭാഗത്തിലാണെന്നും ആരോഗ്യമന്ത്രലായം അറിയിച്ചു.