LiveTV

Live

Gulf

പെരുന്നാളിനൊരുങ്ങി പ്രവാസി സമൂഹം

ബുധനാഴ്ച വരെ വീടുകളില്‍ നിന്ന് പുറത്തിറങ്ങരുതെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി

പെരുന്നാളിനൊരുങ്ങി പ്രവാസി സമൂഹം

സൗദിയില്‍ പെരുന്നാളിനെ വരവേല്‍ക്കാനൊരുങ്ങി പ്രവാസി സമൂഹം. ബുധനാഴ്ച വരെ വീടുകളില്‍ നിന്ന് പുറത്തിറങ്ങരുതെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. വ്യാപാര വാണിജ്യ കേന്ദ്രങ്ങളിൽ മലയാളികള്‍ കൂട്ടത്തോടെയെത്തുന്നത് ആശങ്കാജനകമെന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ പറഞ്ഞു. പുണ്ണ്യങ്ങള്‍ പെയ്തിറങ്ങുന്ന റമദാന്‍ വ്രതനാളുകള്‍ വിടവാങ്ങുന്നതോടെ പെരുന്നാള്‍ ആഘോഷത്തിനുള്ള മുന്നൊരുക്കത്തിലാണ് സൗദിയിലെ പ്രവാസികള്‍. കോവിഡ് കാലത്തെ പെരുന്നാളാഘോഷത്തിന് പരിമിധികളേറെയുണ്ടെങ്കിലും വീടകങ്ങളില്‍ പെരുന്നാള്‍ പുലരിയെ സ്വാഗതം ചെയ്യുവാനുള്ള തയ്യാറെടുപ്പിലാണിവര്‍. കോവിഡ് ജാഗ്രതയുടെ ഭാഗമായുള്ള നിയന്ത്രണങ്ങളില്‍ വ്യാപാര സ്ഥാപനങ്ങൾക്ക് നേരത്തെ തന്നെ ഇളവുകള്‍ നകിയിരുന്നതിനാല്‍ ദിവസങ്ങള്‍ക്ക് മുമ്പ് തന്നെ പെരുന്നാള്‍ വിപണി സജീവമായിട്ടുണ്ട്.

സൗദിയില്‍ മലയാളികളുടെ പ്രധാന വാണിജ്യ കേന്ദ്രങ്ങളായ ജിദ്ദയിലെ ഷറഫിയ്യ, ദമ്മാമിലെ സീക്കോ പരിസരങ്ങള്‍, റിയാദിലെ ബത്ത തുടങ്ങിയ സ്ഥലങ്ങളിലെല്ലാം മുന്നറിയിപ്പുകൾ ലംഘിച്ച് കൊണ്ട് മലയാളികൾ കൂട്ടത്തോടെ എത്തുന്നത് രോഗ വ്യാപനത്തിന് ആക്കം കൂട്ടുമെന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ മുന്നറിയിപ്പ് നല്‍കുന്നു. നാളെ മുതല്‍ അഞ്ച് ദിവസത്തേക്ക് മുഴുസമയ കര്‍ഫ്യൂ പ്രാബല്യത്തിലാകുന്നതിനാല്‍ നിത്യോപയോഗ സാധനങ്ങള്‍ക്കും പെരുന്നാള്‍ ഒരുക്കങ്ങള്‍ക്കുമായി വിപണിയിലെത്തുന്നവരാണ് ഏറെയും.