LiveTV

Live

Gulf

പരാതി തീരാതെ വന്ദേഭാരത് മിഷൻ;കാസർഗോഡ്‌ സ്വദേശിനിക്ക് യാത്ര നിഷേധിക്കുന്നത് മൂന്നാം തവണ

യാത്രക്കാരെ മുൻഗണനാടിസ്ഥാനത്തിൽ തെരഞ്ഞെടുക്കുന്ന നടപടി സുതാര്യമാക്കണമെന്നു ആവശ്യം ശക്തമാകുന്നു

പരാതി തീരാതെ വന്ദേഭാരത് മിഷൻ;കാസർഗോഡ്‌  സ്വദേശിനിക്ക് യാത്ര നിഷേധിക്കുന്നത് മൂന്നാം തവണ

പരാതി തീരാതെ വന്ദേഭാരത് മിഷൻ. കാസർഗോഡ്‌ സ്വദേശിയായ യുവതിക്കു കുവൈത്തിലെ ഇന്ത്യൻ എംബസ്സി മൂന്നാം തവണയും അവസരം നിഷേധിച്ചതായി പരാതി. യാത്രക്കാരെ മുൻഗണനാടിസ്ഥാനത്തിൽ തെരഞ്ഞെടുക്കുന്ന നടപടി സുതാര്യമാക്കണമെന്നു ആവശ്യം ശക്തമാകുന്നു. ഏഴുമാസം ഗർഭിണിയായ ഹാതികയും ഭർത്താവും ഇത് മൂനാം തവണയാണ് വിമാനത്താവളത്തിൽ വന്നു മടങ്ങുന്നത്.

മുൻഗണന ലിസ്റ്റിൽ ഉൾപ്പെട്ടില്ലെന്ന കാരണം പറഞ്ഞാണ് ഇന്നും ഇവർക്ക് യാത്ര ചെയ്യാൻ സാധിച്ചില്ല. നാളത്തെ തിരുവനന്തപുരം വിമാനത്തിലെങ്കിലും അവസരം ലഭിച്ചില്ലെങ്കിൽ പിന്നെ യാത്ര ചെയ്യാനാകില്ല. നേരത്തെ കൊച്ചി, കോഴിക്കോട് സർവീസുകളിലും അനര്‍രായ നിരവധി പേർ ഇടം പിടിച്ചതായി പരാതികൾ വന്നിരുന്നു. എംബസ്സി മുൻഗണനപട്ടിക പരസ്യപ്പെടുത്തണമെന്ന ആവശ്യം ഇതോടെ ശക്തമാകുകയാണ്