LiveTV

Live

Gulf

മിഷന്‍ വിങ്സ് ഓഫ് കംപാഷന്‍ പദ്ധതി: ആദ്യ യാത്രക്കാരന്‍ ഇന്ന് ദോഹയില്‍ നിന്നും യാത്ര തിരിക്കും

ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്നവരെ കണ്ടെത്തിയാണ് മീഡിയവണ്‍ - ഗള്‍ഫ് മാധ്യമം വിങ്സ് ഓഫ് കംപാഷന്‍ വഴി നാട്ടിലെത്തിക്കുന്നത്.

മിഷന്‍ വിങ്സ് ഓഫ് കംപാഷന്‍ പദ്ധതി: ആദ്യ യാത്രക്കാരന്‍ ഇന്ന് ദോഹയില്‍ നിന്നും യാത്ര തിരിക്കും

മീഡിയവണ്‍ - ഗള്‍ഫ് മാധ്യമം വിങ്സ് ഓഫ് കംപാഷന്‍ പദ്ധതി വഴി ഖത്തറില്‍ നിന്നുള്ള ആദ്യ യാത്രക്കാരന്‍ ഇന്ന് ദോഹയില്‍ നിന്നും കോഴിക്കോട് വിമാനത്തില്‍ യാത്ര തിരിക്കും. വരുന്ന കണ്ണൂര്‍ - കൊച്ചി വിമാനത്തിലും വിങ്സ് ഓഫ് കംപാഷന്‍ വഴി ടിക്കറ്റ് നല്‍കിയവര്‍ യാത്ര ചെയ്യുന്നുണ്ട്

കോവിഡ് സാഹചര്യത്തില്‍ തൊഴില്‍ നഷ്ടപ്പെട്ട് പ്രതിസന്ധിയിലായവര്‍, സന്ദര്‍ശക വിസയില്‍ കുടുംബങ്ങളെ കൊണ്ട് വന്ന് പ്രയാസങ്ങളിലായവര്‍, രോഗികള്‍ തുടങ്ങി വിവിധ ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്നവരില്‍ നിന്നും ഏറ്റവും അര്‍ഹരായവരെ തെരഞ്ഞെടുത്താണ് മീഡിയവണ്‍ - ഗള്‍ഫ് മാധ്യമം വിങ്സ് ഓഫ് കംപാഷന്‍ വഴി നാട്ടിലെത്തിക്കുന്നത്. ഖത്തറില്‍ നിന്നും പദ്ധതി വഴി ടിക്കറ്റ് നല്‍കിയ ആദ്യ യാത്രക്കാരന്‍ ഇന്ന് ദോഹ - കോഴിക്കോട് വിമാനത്തില്‍ യാത്ര തിരിക്കും.

ദോഹ ഗള്‍ഫ് മാധ്യമം ഓഫീസില്‍ നടന്ന ചടങ്ങില്‍ മീഡിയവണ്‍ ഗള്‍ഫ് മാധ്യമം ഖത്തര്‍ എക്സിക്യൂട്ടീവ് കമ്മിറ്റി ചെയര്‍മാന്‍ റഹീം ഓമശ്ശേരി ആദ്യ ടിക്കറ്റ് കൈമാറി. കാന്‍സര്‍ രോഗബാധിതനായ പട്ടാമ്പി സ്വദേശി സൈദ് മുഹമ്മദിനും വിഷന്‍ ഓഫ് കംപാഷന്‍ വഴി സൌജന്യ ടിക്കറ്റ് കൈമാറി. ബെയ്വൂ ഇന്‍റര്‍നാഷണല്‍ സിഇഒ റിയാസ് ആദമാണ് സൈദ് മുഹമ്മദിന് ടിക്കറ്റ് കൈമാറിയത്.

375 ടിക്കറ്റുകളാണ് ഇതിനകം വിങ്സ് ഓഫ് കംപാഷനിലേക്ക് ഖത്തറില്‍ നിന്ന് മാത്രം ലഭിച്ചത്. ഇനിയും സഹകരിക്കാന്‍ താല്‍പ്പര്യമുള്ള വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും ഖത്തറിലെ മീഡിയവണ്‍ ഔദ്യോഗിക നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.