LiveTV

Live

Gulf

കാര്‍ഗോ സാധനങ്ങള്‍ കരിപ്പൂരില്‍ തടഞ്ഞുവെക്കുന്നതായി പരാതി

നാട്ടിലേക്കുള്ള കൊറിയര്‍ സര്‍വീസ് നിലച്ചതോടെയാണ് വ്യക്തികളുടെ പാസ്‌പോര്‍ട്ടില്‍ അധിക ലഗേജ് ഉള്‍പ്പെടുത്തി സാധനങ്ങള്‍ നാട്ടിലെത്തിക്കുന്നതിന് കാര്‍ഗോ ഏജന്‍സികള്‍ തുടക്കം കുറിച്ചത്

കാര്‍ഗോ സാധനങ്ങള്‍ കരിപ്പൂരില്‍ തടഞ്ഞുവെക്കുന്നതായി പരാതി

സൗദിയില്‍ നിന്നുള്ള കാര്‍കോ സാധനങ്ങള്‍ കരിപ്പൂര്‍ വിമാനത്താവളത്തില്‍ തടഞ്ഞു വച്ചതായി പരാതി. നാട്ടില്‍ പോകുന്ന വ്യക്തികളുടെ പാസ്‌പോര്‍ട്ടില്‍ അയക്കുന്ന സാധനങ്ങളാണ് വിമാനത്താവള കസ്റ്റംസ് അധികൃതര്‍ തടഞ്ഞു വെക്കുന്നത്. പലരും സ്വന്തം ആവശ്യങ്ങള്‍ക്കായി അയച്ച അത്യാവശ്യ ഭക്ഷ്യ വിഭവങ്ങളടങ്ങിയ പാര്‍സലുകളാണ് അതികൃതരുടെ നിസ്സംഗതയെ തുടര്‍ന്ന് മാസങ്ങള്‍ കഴിഞ്ഞിട്ടും വിട്ട് നല്‍കാതെ നശിച്ചു പോകുന്നത്.

നാട്ടിലേക്കുള്ള കൊറിയര്‍ സര്‍വീസ് നിലച്ചതോടെയാണ് വ്യക്തികളുടെ പാസ്‌പോര്‍ട്ടില്‍ അധിക ലഗേജ് ഉള്‍പ്പെടുത്തി സാധനങ്ങള്‍ നാട്ടിലെത്തിക്കുന്നതിന് കാര്‍ഗോ ഏജന്‍സികള്‍ തുടക്കം കുറിച്ചത്. ഇത് രാജ്യത്തെ എല്ലാ വിമാനത്താവളങ്ങള്‍ വഴിയും നല്ല നിലയില്‍ നടന്നു വരുന്നതായും ഈ രംഗത്തുള്ളവര്‍ പറയുന്നു.

എന്നാല്‍ കോഴിക്കോട് വിമാനത്താവളത്തിലെ കസ്റ്റംസ് അധികൃതരുടെ പിടിവാശി കാരണം ഇതുവഴിയെത്തിയ പലര്‍ക്കും സാധനങ്ങള്‍ ഇതുവരെ വിട്ട് നല്‍കിയിട്ടില്ല. റമദാനിന്ന് മുന്നോടിയായാണ് പലരും സാധനങ്ങള്‍ അയച്ചത്.

സാധനങ്ങള്‍ വിട്ട് നല്‍കാതിരിക്കുന്നതോടൊപ്പം കാര്‍ഗോ അയച്ചതിന്റെ പേരില്‍ പലരുടെയും പാസ്‌പോര്‍ട്ടുകളടക്കം കസ്റ്റംസ് അതികൃതര്‍ പിടിച്ചു വെച്ചതായും ഇവര്‍ പരാതിപ്പെടുന്നു.