LiveTV

Live

Gulf

കുവൈത്തിൽ 1048 പേർക്ക് കൂടി കോവിഡ്  

രണ്ടു മലയാളികൾ ഉൾപ്പടെ അഞ്ച് മരണം കൂടി സ്ഥിരീകരിച്ചു.  ആകെ മരണസംഖ്യ 112 ആയി. 

കുവൈത്തിൽ 1048 പേർക്ക് കൂടി കോവിഡ്  

കഴിഞ്ഞ 24 മണിക്കൂറിനിടെ  രണ്ടു മലയാളികൾ ഉൾപ്പെടെ അഞ്ചു പേരാണ് കുവൈത്തിൽ കോവിഡ് ബാധിച്ചു മരിച്ചത്. ഇതോടെ രാജ്യത്ത് കോവിഡ് മൂലം മരിച്ചവരുടെ എണ്ണം 112 ആയി.

കോഴിക്കോട് എലത്തൂർ വെങ്ങളം തെക്കേ ചെരങ്ങോട്ട് അബ്ദുൽ അഷ്റഫ് (55), പാലക്കാട് കൊല്ലങ്കോട് ‘ശ്രീജ’യിൽ വിജയ ഗോപാൽ (65) എന്നിവരാണ് മരിച്ചത്.

ഇന്ന് 1048 പേർക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ കോവിഡ് കേസുകളുടെ ആകെ എണ്ണം 14850 ആയി. പുതിയ രോഗികളിൽ 242 പേർ ഇന്ത്യക്കാർ ആണ്. ഇതോടെ കുവൈത്തിൽ കോവിഡ് സ്ഥിരീകരിച്ച ഇന്ത്യക്കാരുടെ എണ്ണം 4803 ആയി.

ഇന്ന് രോഗം സ്ഥിരീകരിച്ച മുഴുവൻ പേർക്കും സമ്പർക്കത്തെ തുടർന്നാണ് വൈറസ് ബാധിച്ചത്. പുതിയ രോഗികളിൽ 319 പേർ ഫർവാനിയ ഗവർണറേറ്റിലെ താമസക്കാരാണ്. ഹവല്ലി ഗവർണറേറ്റ് പരിധിയിൽ താമസിക്കുന്ന 288 പേർക്കും അഹമ്മദിയിൽ നിന്നുള്ള 196 പേർക്കും, കാപിറ്റൽ ഗവർണറേറ്റിൽ 142 പേർക്കും ജഹറയിൽ നിന്നുള്ള 103പേർക്കും ഇന്ന് കോവിഡ് സ്ഥിരീകരിച്ചു. റസിഡൻഷ്യൽ ഏരിയ അടിസ്ഥാനമാക്കിയുള്ള കണക്കുകൾ ഇനി പറയും വിധമാണ്:-

  • ഫർവാനിയ: 81
  • സാൽമിയ: 83
  • ഹവല്ലി: 104
  • ജലീബ് അൽ ശുയൂഖ്: 86

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 3760 പേരുടെ സാമ്പിളുകൾ പരിശോധനക്കയച്ചു. ഇതുവരെ +244476 സ്വാബ് ടെസ്റ്റുകൾ നടത്തി.

പുതുതായി 250 പേർ കൂടി രോഗമുക്തി നേടി. കോവിഡ് മുക്തരായവരുടെ എണ്ണം ഇതോടെ 4093 ആയി. നിലവിൽ 10645 പേരാണ് ചികിത്സയിലുള്ളത്. ഇതിൽ 168 പേർ തീവ്ര പരിചരണ വിഭാഗത്തിലാണെന്നും ആരോഗ്യമന്ത്രലായം അറിയിച്ചു.