LiveTV

Live

Gulf

മടക്കയാത്രക്ക് പണമില്ലാത്തവർക്ക് കൈത്താങ്ങ്: മീഡിയവൺ - ഗൾഫ് മാധ്യമം പദ്ധതിക്ക് വൻപിന്തുണ

രണ്ട് ദിവസത്തിനിടെ 500 പേർക്കുള്ള ടിക്കറ്റുകൾ സ്പോർൺസർ ചെയ്യാൻ നിരവധി വ്യക്തികളും സ്ഥാപനങ്ങളും രംഗത്തെത്തി.

മടക്കയാത്രക്ക് പണമില്ലാത്തവർക്ക് കൈത്താങ്ങ്: മീഡിയവൺ - ഗൾഫ് മാധ്യമം പദ്ധതിക്ക് വൻപിന്തുണ

പ്രത്യേക വിമാനത്തിൽ നാട്ടിലേക്ക് മടങ്ങാൻ ബുദ്ധിമുട്ടുന്നവർക്ക് ടിക്കറ്റ് നൽകാൻ മീഡിയവണും ഗൾഫ് മാധ്യമവും പ്രഖ്യാപിച്ച പദ്ധതിക്ക് പിന്തുണ പ്രഖ്യാപിച്ച് വേൾഡ് മലയാളി കൗൺസിൽ. ഫുഡ് പാക്കേജിങ് രംഗത്തെ മുൻനിര ബ്രാൻഡായ ഹോട്ട്പാക്കും പദ്ധതിക്ക് പൂർണ പിന്തുണ പ്രഖ്യാപിച്ചു. നാട്ടിലേക്ക് മടങ്ങാൻ സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന നിരവധി പേർക്ക് തുണയാകുന്ന പദ്ധതിക്കൊപ്പം ചേർന്നു പ്രവർത്തിക്കാൻ കൂടുതൽ കൂട്ടായ്മകളും സ്ഥാപനങ്ങളും തയ്യാറെടുക്കുകയാണ്.

രണ്ട് ദിവസത്തിനിടെ 500 പേർക്കുള്ള ടിക്കറ്റുകൾ സ്പോർൺസർ ചെയ്യാൻ നിരവധി വ്യക്തികളും സ്ഥാപനങ്ങളും രംഗത്തെത്തി. പദ്ധതിയുടെ ഭാഗമായി ആദ്യ ഘട്ടത്തിൽ 20 പേർക്ക് വിമാന ടിക്കറ്റുകൾ നൽകുമെന്ന് വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ ചെയർമാൻ ഡോ. പി.എ ഇബ്രാഹിം ഹാജിയും സംഘടനാ വൈസ് പ്രസിഡൻറും ഷാർജ കേന്ദ്രമായുള്ള ധന്യ ഗ്രൂപ്പ് ചെയർമാനുമായ ജോൺ മത്തായിയും അറിയിച്ചു. കൂടുതൽ പേർ ഈ നല്ല സംരംഭത്തിന് പിന്തുണ അർപ്പിക്കണമെന്ന് ഡോ. പി.എ ഇബ്രാഹിം ഹാജി പറഞ്ഞു.

ഫുഡ് പാക്കേജിങ് മേഖലയിലെ അന്താരാഷ്ട്ര ബ്രാൻഡായ ഹോട്ട്പാക്ക് ടിക്കറ്റുകൾ നൽകി പദ്ധതിക്കൊപ്പം നിലയുറപ്പിക്കുമെന്ന് അറിയിച്ചു. സ്ഥാപനങ്ങളും പ്രവാസികൾക്ക് കരുതലാകാൻ മുന്നിട്ടിറങ്ങേണ്ട അവസരമാണിതെന്ന് ഹോട്ട്പാക്ക് എം.ഡി അബ്ദുൽ ജബ്ബാർ പറഞ്ഞു. ടിക്കറ്റുകൾ സ്പോൺസർ ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് എല്ലാ ഗൾഫ് രാജ്യങ്ങളിലും സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ടെന്നും മീഡിയവൺ, ഗൾഫ് മാധ്യമം പ്രതിനിധികൾ അറിയിച്ചു.