LiveTV

Live

Gulf

ഗള്‍ഫില്‍ കോവിഡ് ബാധിച്ച് ഏഴ് മലയാളികള്‍ കൂടി മരിച്ചു

ഗൾഫിൽ കോവിഡ് ബാധിച്ചു മരിക്കുന്ന മലയാളികളുടെ എണ്ണം 66 ആയി.

ഗള്‍ഫില്‍ കോവിഡ് ബാധിച്ച് ഏഴ് മലയാളികള്‍ കൂടി മരിച്ചു

ഗള്‍ഫില്‍ ഏഴ് മലയാളികൾ കൂടി കോവിഡ് ബാധിച്ച് മരിച്ചു. യു.എ.ഇയിൽ മാത്രം നാല് മലയാളികളാണ് മരിച്ചത്. ഇതോടെ ഗൾഫിൽ കോവിഡ് ബാധിച്ചു മരിക്കുന്ന മലയാളികളുടെ എണ്ണം 66 ആയി.

ഏറണാകുളം മുളന്തുരുത്തി സ്വദേശിയും 53കാരനുമായ ഇറക്കാമറ്റത്തിൽ കുഞ്ഞപ്പൻ ബെന്നി, കുന്നംകുളം കടവല്ലൂർ സ്വദേശിയും അറുപതുകാരനുമായ പട്ടിയാമ്പുള്ളി ബാലൻ ഭാസി എന്നിവരാണ് സൗദിയിലെ ദമ്മാമിൽ കോവിഡ് ബാധിച്ചു മരിച്ചത്. ഇതോടെ സൗദിയില്‍ കോവിഡ് ബാധിച്ച് മരിച്ച മലയാളികളുടെ എണ്ണം 12 ആയി.

യു.എ.ഇയിലാണ് നാല് മലയാളികൾ മരിച്ചത്. ആറ്റിങ്ങൽ സ്വദേശിയും അറുപതുകാരനുമായ സുശീലൻ ദുബൈയിലും പള്ളിപ്പുറം കുറുപ്പശ്ശേരിയിൽ ഷാജി ഷാർജയിലും മരിച്ചു. ഷാജിക്ക് 52 വയസുണ്ട്. തൃശൂർ കുന്ദംകുളം സ്വദേശിയും 53കാരനുമായ അശോക് കുമാർ, തിരുവനന്തപുരം ചിറയിൻകീഴ് സ്വദേശി സജീവ് രാജ് എന്നിവർ അബൂദബിയിൽ മരിച്ചു.

കോഴിക്കോട് പെരുമണ്ണ പുളിക്കൽ താഴം സ്വദേശി നുഹൈമാൻ കാരാട്ട് മൊയ്തീൻ ആണ് കുവൈത്തിൽ മരിച്ചത്. 43 വയസുണ്ട്. ഗൾഫിൽ കോവിഡ് ബാധ മൂലം മരിച്ച 66 മലയാളികളിൽ അധിക പേരും യു.എ.ഇയിൽ നിന്നാണ്.