LiveTV

Live

Gulf

പ്രവാസികളുടെ മടക്കം: മുന്‍ഗണനാ പട്ടിക അട്ടിമറിച്ചെന്ന് വ്യാപക പരാതി

വന്ദേ ഭാരത് മിഷന്‍റെ ലക്ഷ്യം അട്ടിമറിക്കുന്ന നീക്കങ്ങളിൽ നിന്ന് വിട്ടുനിൽക്കണമെന്ന് വിവിധ പ്രവാസി കൂട്ടായ്മകൾ കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന് പരാതി നൽകി.

പ്രവാസികളുടെ മടക്കം: മുന്‍ഗണനാ പട്ടിക അട്ടിമറിച്ചെന്ന് വ്യാപക പരാതി

നാട്ടിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്നവരുടെ മുൻഗണനാ പട്ടിക അട്ടിമറിച്ചതുമായി ബന്ധപ്പെട്ട പരാതികൾ വ്യാപകം. അർഹരായ പലരെയും പുറന്തള്ളി സ്വാധീനത്തിലൂടെ പട്ടികയിൽ ഇടം പിടിക്കാൻ യു.എ.ഇക്ക് പുറമെ കുവൈത്തിലും നീക്കം നടന്നതായാണ് വെളിപ്പെടുത്തൽ.

ഗർഭിണികൾ ഉൾപ്പെടെ അടിയന്തരമായി നാട്ടിലെത്തേണ്ട ആയിരങ്ങളെ അവഗണിച്ചാണ് മുൻഗണനാ പട്ടികയിൽ സ്വന്തക്കാരെ തിരുകി കയറ്റാൻ ആസൂത്രിത നീക്കം തന്നെ നടന്നത്. ഇതിനെതിരെ വ്യാപക പരാതികളാണ് പല ഭാഗങ്ങളിൽ നിന്നും ഉയരുന്നത്. വിദേശകാര്യ മന്ത്രാലയത്തിന്‍റെയും ഗൾഫ് നയതന്ത്ര കേന്ദ്രങ്ങളുടെയും പൂർണ മേൽനോട്ടത്തിലാണ് മുൻഗണനാ പട്ടിക തയ്യാറാക്കിയത്. കഴിഞ്ഞ ദിവസങ്ങളിലേത് പോലെ വരും ദിവസങ്ങളിലും അനർഹർ കയറിക്കൂടുന്ന സാഹചര്യം ഉണ്ടാകരുതെന്ന ആവശ്യമാണ് പ്രവാസ ലോകത്തു നിന്നും ഉയരുന്നത്. മുൻഗണനാ പട്ടിക പരസ്യപ്പെടുത്തണമെന്ന ആവശ്യവും ശക്തമാണ്.

വന്ദേ ഭാരത് മിഷന്‍റെ ലക്ഷ്യം അട്ടിമറിക്കുന്ന നീക്കങ്ങളിൽ നിന്ന് വിട്ടുനിൽക്കണമെന്ന് വിവിധ പ്രവാസി കൂട്ടായ്മകൾ കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന് പരാതിയും നൽകിയിട്ടുണ്ട്.