കാസർകോട് മേൽപറമ്പ് സ്വദേശി അബൂദബിയിൽ കോവിഡ് ബാധിച്ച് മരിച്ചു
പ്രമുഖ ഐസ്ക്രീം കമ്പനിയിലെ ജീവനക്കാരനാണ്.

അബൂദബിയിൽ മലയാളി കോവിഡ് ബാധിച്ച് മരിച്ചു. കാസർകോട് മേൽപറമ്പ് സ്വദേശി സിലോൺ മുഹമ്മദിന്റെ മകൻ നസീറാണ് (56) മരിച്ചത്. അബൂദബി മഫ്റഖ് ആശുപത്രിയിൽ ചികിൽസയിലായിരുന്നു. പ്രമുഖ ഐസ്ക്രീം കമ്പനിയിലെ സ്റ്റോർമാനേജരായിരുന്നു. ഖബറടക്കം ഇന്ന് പുലർച്ചെ ബനിയാസ് ഖബർസ്ഥാനിൽ നടന്നു. ഇന്നലെ രണ്ട് മലയാളികൾ അബൂദബിയിൽ മരിച്ചിരുന്നു. പത്തനംതിട്ട കൈപ്പട്ടൂർ സ്വദേശി കുന്നത്തേത് വീട്ടിൽ എബ്രഹാം ജോർജ് (64), കൊല്ലം പുനലൂർ ഐക്കരക്കോണം സ്വദേശി തണൽ വീട്ടിൽ ഇബ്രാഹിം മുഹമ്മദ് സായു റാവുത്തർ (60) എന്നിവരാണ് ഇന്നലെ മരിച്ചത്.
Next Story
Adjust Story Font
16