LiveTV

Live

Gulf

കോവിഡ്; ഗള്‍ഫില്‍ മരിച്ച മലയാളികളുടെ എണ്ണം മുപ്പത് പിന്നിട്ടു

മൂന്ന് പേരാണ് ഇന്നലെ യു.എ.ഇയിൽ മരിച്ചത്

കോവിഡ്; ഗള്‍ഫില്‍  മരിച്ച മലയാളികളുടെ എണ്ണം മുപ്പത് പിന്നിട്ടു

ഗൾഫിൽ കോവിഡ് ബാധിച്ച് മരിച്ച മലയാളികളുടെ എണ്ണം മുപ്പത് പിന്നിടുകയാണ്. അറിയപ്പെടുന്ന സാമൂഹിക പ്രവർത്തകൻ പി.കെ കരീം ഹാജി അടക്കം മൂന്ന് പേരാണ് ഇന്നലെ യു.എ.ഇയിൽ മരിച്ചത്. തൃശൂർ തിരുവത്ര സ്വദേശിയായ കരീം ഹാജിക്ക് 62 വയസായിരുന്നു. അബൂദബി ഇന്ത്യൻ ഇസ്‍ലാമിക് സെന്ററർ, സുന്നിസെന്റർ, കെ.എം.സി.സി എന്നിവയുടെ ഭാരവാഹിയായിരുന്നു.

അബൂദബി ഇന്ത്യൻ സ്കൂൾ അധ്യാപികയും പത്തനംതിട്ട കോഴഞ്ചരി സ്വദേശിയുമായ പ്രിൻസി റോയ് മാത്യുവാണ് മരിച്ച മറ്റൊരു മലയാളി. 46 വയസായിരുന്നു. ദുബൈ ദേരയിൽ റെസ്റ്ററൻ ജീവനക്കാരനായ കാസർകോട് തൃക്കരിപ്പൂർ മൊട്ടമ്മൽ സ്വദേശി 63 കാരൻ എം.ടി.പി അബ്ദുല്ലയാണ് യു.എ.ഇയിൽ മരിച്ച മൂന്നാമത്തെ മലയാളി.

ആറന്മുള ഇടയാറൻമുള സ്വദേശി രാജേഷ് കുട്ടപ്പൻ നായർ, തൃശൂർ വലപ്പാട് സ്വദേശി തോപ്പിൽ അബ്ദുല്ല ഗഫൂർ എന്നിവരാണ് കുവൈത്തിൽ മരിച്ചത്. മക്കയിലെ മത, സാമൂഹിക രംഗത്ത് സുചരിതിനായിരുന്നു സൗദിയിൽ മരിച്ച മലപ്പുറം തെന്നല വെസ്റ്റ്‌ ബസാർ സ്വദേശി മുഹമ്മദ് എന്ന ഇപ്പു മുസ്ലിയാർ. 57 വയസ്സായിരുന്നു.