LiveTV

Live

Gulf

ഗള്‍ഫില്‍ കോവിഡ് മരണം 307 ആയി

അതേ സമയം ഗൾഫിൽ ഇതിനകം ഒമ്പതിനായിരത്തിലേറെ പേർക്ക് രോഗം സുഖപ്പെട്ടു.

ഗള്‍ഫില്‍ കോവിഡ് മരണം 307 ആയി

ഗൾഫിൽ കോവിഡ് മരണസംഖ്യ 307 ആയി ഉയർന്നു. യു.എ.ഇയില്‍ മാത്രം 9 പേരാണ് ഇന്നലെ മരിച്ചത്. സൗദിയിൽ 157 പേരാണ് ഇതുവരെ കോവിഡ് ബാധിച്ച് മരിച്ചത്. ഗൾഫിൽ കോവിഡ് ബാധിതരുടെ എണ്ണം 54,000 കവിഞ്ഞു.

സൗദിയിലാണ് ഇന്നലെ ഏറ്റവും കൂടുതൽ പേർക്ക് രോഗം സ്ഥിരീകരിച്ചത്. 1325. യു.എ.ഇയിൽ 549ഉം ഖത്തറിൽ 643ഉം കുവൈത്തിൽ 300ഉം ഒമാനിൽ 143ഉം ബഹ്റൈനിൽ 58ഉം പേർക്ക് കൂടി ഇന്നലെ രോഗം ഉറപ്പിച്ചു.

മിക്ക ഗൾഫ് രാജ്യങ്ങളിലും രോഗികളുടെ എണ്ണം ഉയരുകയാണ്. അതേ സമയം ഗൾഫിൽ ഇതിനകം ഒമ്പതിനായിരത്തിലേറെ പേർക്ക് രോഗം സുഖപ്പെട്ടു.

യു.എ.ഇക്കു പിന്നാലെ ഒമാനിലും കൂടുതൽ വാണിജ്യ സ്ഥാപനങ്ങൾ പ്രവർത്തനം പുനരാരംഭിച്ചു. കുവൈത്തിലും ഖത്തറിലും നിയന്ത്രണങ്ങളിൽ കാര്യമായ ഇളവില്ല. കൂടുതൽ സ്വദേശികളെ നിയമിക്കാൻ ഒമാൻ ഭരണകൂടം സ്ഥാപനങ്ങൾക്ക് നിർദേശം നൽകി. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ വിപുലപ്പെടുത്താൻ ഗൾഫ് രാജ്യങ്ങൾ തീരുമാനിച്ചു.

നോർക്കക്കു പിന്നാലെ നാട്ടിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്നവരുടെ രജിസ്ട്രേഷന് ഗൾഫിലെ ഇന്ത്യൻ എംബസികളിലും കോൺസുലേറ്റുകളിലും പ്രത്യേക സംവിധാനം തുടരുകയാണ്. മടക്കയാത്രയുമായി ബന്ധപ്പെട്ട മുന്നൊരുക്കങ്ങൾക്ക് ഗൾഫിലെ ഇന്ത്യൻ നയതന്ത്ര കേന്ദ്രങ്ങൾ നീക്കമാരംഭിച്ചു.