LiveTV

Live

Gulf

കുവൈത്തിൽ മുന്നൂറ് പേർക്ക് കൂടി കോവിഡ്

ഇന്ന് ഒരു മരണം കൂടി;  രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 3740 ആയി

കുവൈത്തിൽ മുന്നൂറ് പേർക്ക് കൂടി കോവിഡ്

കുവെെത്തില്‍ ഇന്ന് മുന്നൂറ് പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഇതോടൊപ്പം 213 പേർ രോഗവിമുക്തി നേടുകയും ചെയ്തു. ഇതോടെ രാജ്യത്തെ കോവിഡ് കേസുകളുടെ ആകെ എണ്ണം 3740 ആയും രോഗം ഭേദമായവരുടെ എണ്ണം 1389 ആയും വർദ്ധിച്ചു.

അതിനിടെ, തീവ്ര പരിചരണ വിഭാഗത്തിൽ കഴിഞ്ഞിരുന്ന ഒരു ഫിലിപ്പൈൻസ് പൗരൻ മരിച്ചതായും ആരോഗ്യമന്ത്രാലയം സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ കോവിഡ് മരണസംഖ്യ 24 ആയി.

ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ ഇന്ത്യക്കാർ ഉൾപ്പെടെ 294 പേർക്ക്  നേരത്തെ കോവിഡ് സ്ഥിരീകരിച്ചവരുമായുള്ള സമ്പർക്കം വഴിയാണ് വൈറസ് പകർന്നത്. രാജ്യത്തെ കോവിഡ് ബാധിതരായ ഇന്ത്യക്കാരുടെ എണ്ണം 1769 ആയി.

നിലവിൽ 2327 പേരാണ് ചികിത്സയിലുള്ളത്. ഇതിൽ 66 പേർ തീവ്രപരിചരണ വിഭാഗത്തിലാണ്. 38 പേരുടെ നില ഗുരുതരമാണെന്നും ആരോഗ്യമന്ത്രലായം അറിയിച്ചു.