LiveTV

Live

Gulf

അബൂദബിയിൽ മലയാളി കോവിഡ് ബാധിച്ചു മരിച്ചു

അഞ്ചു ദിവസമായി ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്നു

അബൂദബിയിൽ മലയാളി കോവിഡ് ബാധിച്ചു മരിച്ചു

എറണാകുളം ആലുവ മാറമ്പിള്ളിയിൽ കോംബുപിള്ളി വീട്ടിൽ സെയ്തുമുഹമ്മദ് മകൻ ഷൗക്കത്ത് അലി(54)യാണ് മരിച്ചത്. അബുദാബി ഖലീഫ സിറ്റി ഹോസ്പിറ്റലിൽ വച്ചാണ് മരണപ്പെട്ടത്. അഞ്ചു ദിവസമായി ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്നു. അബുദാബി റുവൈസ് അട്നോക്കിൽ വർക്ക് ചെയ്യുകയായിരുന്നു. ഭാര്യ റഹ്മത്ത് മക്കൾ ശബ്ന, നിഹാൽ, ആയിഷ, മരുമകൻ- ജിതിൻ ജലീൽ മൃതദേഹം അബുദാബിയിൽ തന്നെ ഖബറടക്കം നടത്തി.