LiveTV

Live

Gulf

യു.എ.ഇയിൽ ആറ് കോവിഡ് മരണം കൂടി; മരണസംഖ്യ 82 ആയി

പുതുതായി റിപ്പോർട്ട് ചെയ്യുന്ന രോഗികളുടെ എണ്ണം കുറയുന്നതും സുഖപ്പെടുന്നവരുടെ എണ്ണം വർധിക്കുന്നതും പ്രതിരോധ നടപടികൾ വിജയകരമായി മുന്നേറുന്നു എന്നതിന്റെ സൂചനയാണെന്ന് അധികൃതർ

യു.എ.ഇയിൽ ആറ് കോവിഡ് മരണം കൂടി; മരണസംഖ്യ 82 ആയി

യു.എ.ഇയിൽ ആറ് പേർ കൂടി കോവിഡ് ബാധിച്ച് മരിച്ചതോടെ രാജ്യത്തെ മരണസംഖ്യ 82 ആയി. ഇന്ന് പുതുതായി 490 പേർക്ക് രോഗം സ്ഥിരീകരിച്ചു. ഇന്നലെത്തേതിനേക്കാൾ കുറവ് പേർക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചതെന്ന ആശ്വാസത്തിലാണ് അധികൃതര്‍. ഇപ്പോൾ രാജ്യത്തെ രോഗബാധിതരുടെ എണ്ണം 10,839 ആയിട്ടുണ്ട്.

ഇന്ന് മാത്രം 112 പേർക്ക് രോഗം ഭേദമായിട്ടുണ്ട്. ഇതോടെ രോഗം സുഖപ്പെട്ടവരുടെ എണ്ണം 2,090 ൽ എത്തി. പുതുതായി റിപ്പോർട്ട് ചെയ്യുന്ന രോഗികളുടെ എണ്ണം കുറയുന്നതും സുഖപ്പെടുന്നവരുടെ എണ്ണം വർധിക്കുന്നതും പ്രതിരോധ നടപടികൾ വിജയകരമായി മുന്നേറുന്നു എന്നതിന്റെ സൂചനയാണെന്ന് അധികൃതർ പറഞ്ഞു. അതിനിടെ രാജ്യത്ത് നടക്കുന്ന കോവിഡ് പരിശോധനകളുടെ എണ്ണം ക്രമാനുഗതമായി വർധിക്കുകയാണ്.