LiveTV

Live

Gulf

ഗള്‍ഫില്‍ കോവിഡ് മരണം വര്‍ധിക്കുന്നു; മരണസംഖ്യ 234 ആയി

ദുബൈയിലെ നിയന്ത്രണങ്ങളിൽ ഭാഗിക ഇളവുണ്ട്. നാളെ മുതൽ കർശന നിയന്ത്രണങ്ങളോടെ പൊതുഗതാഗതം പുനരാരംഭിക്കും.

ഗള്‍ഫില്‍ കോവിഡ് മരണം വര്‍ധിക്കുന്നു; മരണസംഖ്യ 234 ആയി

ഗൾഫിൽ കോവിഡ് മരണ സംഖ്യ 234 ആയി. ഇന്നലെ മാത്രം വിവിധ ഗൾഫ് രാജ്യങ്ങളിലായി 16 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. മൂവായിരത്തിലേറെ പേർക്ക് പുതുതായി രോഗം സ്ഥിരീകരിച്ചതോടെ രോഗികളുടെ എണ്ണം 39,000 കടന്നു. മലയാളി ഉൾപ്പെടെ എട്ട് പേരാണ് ഇന്നലെ യു.എ.ഇയിൽ മരിച്ചത്. ഇതോടെ രാജ്യത്ത് കോവിഡ് മരണസംഖ്യ 64 ആയി. ആറു പേർ കൂടി മരിച്ച സൗദിയിൽ മരണം 127ൽ എത്തി. കുവൈത്ത്, ഒമാൻ എന്നിവിടങ്ങളിലും ഓരോ രോഗികൾ മരിച്ചു.

സൗദിയിൽ മാത്രം രോഗികളുടെ എണ്ണം പതിനയ്യായിരം പിന്നിട്ടു. ഖത്തർ, യു.എ.ഇ ഉൾപ്പെടെ മറ്റിടങ്ങളിലും രോഗികളുടെ എണ്ണം ഉയർന്നു. ബഹ്റൈനിൽ പതിവിൽ നിന്ന് ഭിന്നമായി രോഗികളുടെ എണ്ണത്തിൽ ക്രമാതീത വർധന പ്രകടമാണ്. അതേസമയം, രോഗം ഭേദമാകുന്നവരുടെ എണ്ണവും ഉയർന്നു. 6500ലേറെ പേർക്കാണ് പൂർണ രോഗവിമുക്തി. ഒമാനിലും കുവൈത്തിലും മറ്റും കർശന നിയന്ത്രണം തുടരും. റമദാനിലെ ഒത്തുചേരലുകൾക്കും വിലക്കുണ്ട്. ദുബൈയിലെ നിയന്ത്രണങ്ങളിൽ ഭാഗിക ഇളവുണ്ട്. നാളെ മുതൽ കർശന നിയന്ത്രണങ്ങളോടെ പൊതുഗതാഗതം പുനരാരംഭിക്കും.

വൻതോതിൽ കോവിഡ് ടെസ്റ്റുകളാണ് മിക്ക രാജ്യങ്ങളിലും നടക്കുന്നത്. പ്രതിരോധ നടപടികളുടെ ഭാഗമായി കൂടുതൽ ഫീൽഡ് ആശുപത്രികളും ക്വാറൻറയിൻ കേന്ദ്രങ്ങളും തുറന്നു. കൂടുതൽ ഗൾഫ് രാജ്യങ്ങൾക്ക് മലേറിയ പ്രതിരോധ മരുന്നായ ഹൈഡ്രോക്സിൻ ക്ലോറോകിൻ നൽകാൻ ഇന്ത്യ സന്നദ്ധത അറിയിച്ചു.