LiveTV

Live

Gulf

ഗൾഫിൽ മരണം 190; രോഗികളുടെ എണ്ണം 31,000: നിയന്ത്രണങ്ങൾ നീട്ടി

സൗദി അറേബ്യയിൽ മാത്രം 1147 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. യു.എ.ഇയിൽ 490ഉം ഖത്തറിൽ 518ഉം ഒമാനിൽ 98ഉം കുവൈത്തിൽ 85ഉം ബഹ്റൈനിൽ 45ഉം പേർക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്.

ഗൾഫിൽ  മരണം 190; രോഗികളുടെ എണ്ണം 31,000: നിയന്ത്രണങ്ങൾ നീട്ടി

ഗൾഫിൽ കോവിഡ് മരണ സംഖ്യ 190 ആയി. ഇന്നലെ 12 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. രോഗബാധിതരുടെ എണ്ണവും ഗൾഫിൽ കുത്തനെ ഉയർന്നു. എല്ലാ രാജ്യങ്ങളിലുമായി രോഗികളുടെ എണ്ണം 31,000 കടന്നു.

ആറ് പേർ കൂടി മരണപ്പെട്ടതോടെ സൗദി അറേബ്യയിൽ കോവിഡ് മരണസംഖ്യ 109 ൽ എത്തി. മൂന്ന് പേർ മരണപ്പെട്ട യു.എ.ഇയിൽ മരണനിരക്ക് 46 ആണ്. കുവൈത്തിൽ രണ്ടും ഒമാനിൽ ഒരാളും ഇന്നലെ മരണപ്പെട്ടവരിൽ ഉൾപ്പെടും.

എല്ലാ രാജ്യങ്ങളിലും രോഗികളുടെ എണ്ണം ഉയരുകയാണ്. സൗദി അറേബ്യയിൽ മാത്രം 1147 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. യു.എ.ഇയിൽ 490ഉം ഖത്തറിൽ 518ഉം ഒമാനിൽ 98ഉം കുവൈത്തിൽ 85ഉം ബഹ്റൈനിൽ 45ഉം പേർക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. രോഗികളുടെ എണ്ണം 31,000 കടന്നിരിക്കെ, കർശനമായ നിയന്ത്രണ നടപടികളിലേക്ക് നീങ്ങുകയാണ് രാജ്യങ്ങൾ.

അതേസമയം രോഗം ഭേദമാകുന്നവരുടെ എണ്ണത്തിലും വർധനയുണ്ട്. ഇതിനകം 4630 പേർക്കാണ് രോഗവിമുക്തി. പുതുതായി ഏർപ്പെടുത്തിയ ഫീൽഡ് ആശുപത്രികളും ക്വാറന്റൈയിൽ കേന്ദ്രങ്ങളും ആയിരങ്ങൾക്ക് തുണയാകുന്നുണ്ട്.

ഒമാനിലും കുവൈത്തിലും നിയന്ത്രണം കടുപ്പിച്ചു. സൗദിയിൽ ഏകീകൃത കർഫ്യു പാസ് പ്രാബല്യത്തിൽ. ഏപ്രിൽ 23 മുതൽ രണ്ടാഴ്ചക്കാലം ബഹ്റൈനിൽ വ്യാപാരസ്ഥാപനങ്ങൾക്ക് നിയന്ത്രണം. യു.എ.ഇയിൽ ജോലി നഷ്ടമായവർക്ക് 6 മാസത്തെ വർക്ക് പെർമിറ്റ് നൽകും. മിക്ക ഗൾഫ് രാജ്യങ്ങളിലും റമദാൻ ഭാഗമായുള്ള പൊതുചടങ്ങുകൾക്ക് വിലക്ക് ഏർപ്പെടുത്തി.