LiveTV

Live

Gulf

കുവൈത്തിൽ 55 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു

പുതിയ രോഗികളിൽ 37 ഇന്ത്യക്കാർ. ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 910 ആയി. ചികിത്സയിലുള്ള ഇന്ത്യക്കാർ 479.

കുവൈത്തിൽ 55 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു

കുവൈത്തിൽ പുതുതായി 55 പേർക്ക് കൂടി കോവിഡ് രോഗം സ്ഥിരീകരിച്ചു. ഇതോടെ കോവിഡ് ബാധിതരുടെ എണ്ണം 910 ആയി. 37 പേർ ഇന്ത്യക്കാർ, ആറു  കുവൈത്ത് പൗരന്മാർ, കുവൈത്ത് രണ്ടു പാകിസ്ഥാനികൾ, ആറു ബംഗ്ലാദേശികൾ. ഒരു ഈജിപ്തുകാരൻ, ഒരു ഇറാനി ഒരു സിറിയൻ, ഒരു നേപ്പാൾ പൗരൻ ഇറാൻ എന്നിവർക്കാണ് വ്യാഴാഴ്ച കോവിഡ് 19 സ്ഥിരീകരിച്ചത്.

ഇവരിൽ 51 പേർക്ക് നേരത്തെ രോഗം സ്ഥിരീകരിച്ചവരുമായുള്ള സമ്പർക്കത്തിലൂടെ ആണ് രോഗം പകർന്നത്. 4 പേർക്ക് ഏതുവഴിയാണ് വൈറസ് പകർന്നതെന്ന് വ്യക്തമല്ല.