LiveTV

Live

Gulf

കുവൈത്തിൽ  78 പേർക്ക് കൂടി  കോവിഡ്   

രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 743 ആയി. പുതിയ രോഗികളിൽ 59 ഇന്ത്യക്കാർ  

 കുവൈത്തിൽ   78 പേർക്ക് കൂടി    കോവിഡ്   

കുവൈത്തിൽ 59 ഇന്ത്യക്കാർ ഉൾപ്പെടെ 78 പേർക്കാണ് ചൊവ്വാഴ്ച കോവിഡ് 19 സ്ഥിരീകരിച്ചത് . ഇതോടെ രാജ്യത്തെ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 743 ആയും ഇന്ത്യക്കാരുടേത് 363 ആയും ഉയർന്നു.

ഇന്ന് രണ്ടു പേർ കൂടി രോഗവിമുക്തി നേടിയതോടെ കോവിഡ് മുക്തരായവരുടെ എണ്ണം 105 ആയി. പ്രവാസിയായ രണ്ടു വയസ്സുകാരനും 72 വയസ്സുള്ള കുവൈത്ത് പൗരനും ആണ് ചൊവ്വാഴ്ച രോഗമുക്തരായത്.