LiveTV

Live

Gulf

വിസ പുതുക്കാൻ കഴിയാത്തവർക്കും കാലാവധി കഴിഞ്ഞവർക്കും സംശയങ്ങൾക്കായി അമർ സെന്ററിൽ വിളിക്കാൻ സൗകര്യമൊരുക്കി

വിസ പുതുക്കാൻ കഴിയാത്തവർക്കും  കാലാവധി കഴിഞ്ഞവർക്കും സംശയങ്ങൾക്കായി അമർ സെന്ററിൽ വിളിക്കാൻ സൗകര്യമൊരുക്കി

വിസ പുതുക്കാൻ കഴിയാത്തവർക്കും വിസ കാലാവധി കഴിഞ്ഞവർക്കും സംശയങ്ങൾക്കായി അമർ സെന്ററിൽ വിളിക്കാൻ സൗകര്യമൊരുക്കി അധികൃതർ. താമസ-രേഖകളുമായി ബന്ധപ്പെട്ട ആളുകളുടെ ആശങ്കയകറ്റാൻ ദുബൈ താമസ കുടിയേറ്റ വകുപ്പിന്റെ -അമർ ഹാപ്പിനസ് കോൾ സെൻറർ പ്രവർത്തനം സജീവമാക്കി.

വിദൂര ജോലി സംവിധാനത്തിലായിരിക്കും കേന്ദ്രത്തിന്റെ പ്രവർത്തനം. 24 മണിക്കൂറും ഇവിടെ നിന്ന് സേവനം ലഭിക്കും. താമസ രേഖ സംബന്ധമായ എല്ലാ അന്വേഷണങ്ങൾക്കും സംശയങ്ങൾക്കും ടോൾ ഫ്രീ നമ്പറായ 8005111 നമ്പറിൽ വിളിക്കണമെന്ന് ദുബൈ എമിഗ്രേഷൻ മേധാവി മേജർ ജനറൽ മുഹമ്മദ്‌ അഹ്‌മദ്‌ അൽ മറി അറിയിച്ചു. മാർച്ച്‌ മാസത്തെ അവസാന രണ്ട് ആഴ്ചയിൽ അമർ കോൾ സെന്ററിലേക്ക് വന്നെത്തിയത് 2,11,136 -അന്വേഷണ കോളുകളാണ്. പ്രതിദിനം 11,000ലേറെ വിളികളാണ് രാജ്യത്തിന് അകത്തുനിന്നും പുറത്തുനിന്നും ലഭിക്കുന്നത്.

ഇന്ത്യയിൽ നിന്നുൾപ്പെടെ വിദേശ രാജ്യങ്ങളിലെ അന്വേഷകർ 043139999 എന്ന നമ്പറിലേക്കാണ് വിളിക്കേണ്ടത്.

അമർ കേന്ദ്രങ്ങൾ മാർച്ച്‌ 26 മുതലാണ് വിദൂര ജോലി സംവിധാനത്തിലേക്ക് മാറിയത്. എല്ലാ സർക്കാർ സ്ഥാപനങ്ങളിലും 100 ശതമാനം വിദൂര ജോലി സംവിധാനം നടപ്പാക്കാനുള്ള ദുബൈ എക്സിക്യൂട്ടിവ് കൗൺസിലിന്റെ തീരുമാനത്തിന് അനുസൃതമായാണ് ഈ മാറ്റം. യു.എ.ഇയിൽ നിന്നും മറ്റു രാജ്യങ്ങളിൽ നിന്നുമുള്ള കോളുകൾക്ക് മറുപടി നൽകാൻ വിവിധ ഭാഷകളിൽ പരിശീലനം ലഭിച്ച ജീവനക്കാരാണ് അമർ കേന്ദ്രത്തിൽ ജോലി ചെയ്യുന്നതെന്ന് ഹാപ്പിനസ് കസ്റ്റമർ വിഭാഗം മേധാവി മേജർ സാലിം ബിൻ അലി പറഞ്ഞു.