LiveTV

Live

Gulf

ഗള്‍ഫില്‍ കോവിഡ് മരണം 49 ആയി; രോഗബാധിതര്‍ 6500ന് അടുത്ത്

വിവിധ രാജ്യങ്ങളിലായി 24 മണിക്കൂറിനിടെ രോഗം സ്ഥിരീകരിച്ചത് 733 പേര്‍ക്ക്; യുഎഇയിലും കുവൈത്തിലും ഒമാനിലും ഇന്ന് ഓരോ മരണം

ഗള്‍ഫില്‍ കോവിഡ് മരണം 49 ആയി; രോഗബാധിതര്‍ 6500ന് അടുത്ത്

ഗൾഫിൽ കോവിഡ് മരണ സംഖ്യ 49 ആയി. സൗദി അറേബ്യയിൽ നാലുപേരും യു.എ.ഇ, കുവൈത്ത്, ഒമാൻ എന്നിവിടങ്ങളിൽ ഓരോരുത്തരും മരിച്ചതോടെയാണ് ഗൾഫിൽ കോവിഡ് മരണനിരക്ക് ഉയർന്നത്. വിവിധ ഗൾഫ് രാജ്യങ്ങളിൽ 733 പേർക്കാണ് ഇന്നലെ രോഗം സ്ഥീരീകരിച്ചത്. ഇതോടെ ഗൾഫിൽ കോവിഡ് രോഗികളുടെ എണ്ണം 6452 ആയി.

സൗദിയിൽ നാലു പേരും യു.എ.ഇ, ഒമാൻ, കുവൈത്ത് എന്നിവിടങ്ങളിൽ ഓരോരുത്തരുമാണ് ഇന്നലെ മരണപ്പെട്ടത്. ഇതോടെ മരണസംഖ്യ 49 ആയി. സൗദിയിൽ 29ഉം യു.എ.ഇയിൽ പത്തും ഖത്തറിൽ മൂന്നും ബഹ്റൈനിൽ നാലും ഒമാനിൽ രണ്ടും കുവൈത്തിൽ ഒന്നുമാണ് കോവിഡ് മരണ സംഖ്യ.

യു എ ഇയിൽ പുറത്തിറങ്ങുന്നവർ മാസ്ക് ധരിക്കണമെന്ന് ആരോഗ്യമന്ത്രാലയം
Also Read

യു എ ഇയിൽ പുറത്തിറങ്ങുന്നവർ മാസ്ക് ധരിക്കണമെന്ന് ആരോഗ്യമന്ത്രാലയം

വിവിധ ഗൾഫ് രാജ്യങ്ങളിലായി 733 പേർക്ക് കൂടിയാണ് ഇന്നലെ രോഗം സ്ഥീരീകരിച്ചത്. ആദ്യമായാണ് ഒറ്റദിവസം ഇത്രയധികം കേസുകൾ റിപ്പോർട്ട് ചെയ്യുന്നത്. ഖത്തറിൽ 250ഉം യു.എ.ഇയിൽ 241 ഉം സൗദിയിൽ 140 ഉം കുവൈത്തിൽ 62ഉം ഒമാനിൽ 25ഉം ബഹ്റൈനിൽ 15ഉം പേർക്കാണ് ഇന്നലെ കോവിഡ് സ്ഥിരീകരിച്ചത്. രോഗികളുടെ എണ്ണം 6450 കടന്നതോടെ മുൻകരുതൽ നടപടികളും ശക്തമാക്കി.

ജിദ്ദയിലെ ഏഴ് താമസ കേന്ദ്രങ്ങളില്‍ 24 മണിക്കൂര്‍  കര്‍ഫ്യൂ; മേഖലയിലുള്ളവര്‍ നിരീക്ഷണത്തില്‍ തുടരും
Also Read

ജിദ്ദയിലെ ഏഴ് താമസ കേന്ദ്രങ്ങളില്‍ 24 മണിക്കൂര്‍ കര്‍ഫ്യൂ; മേഖലയിലുള്ളവര്‍ നിരീക്ഷണത്തില്‍ തുടരും

മാസ്ക് ധരിക്കാതെ ആരും പുറത്തിറങ്ങരുതെന്ന് യു.എ.ഇ ആരോഗ്യ വകുപ്പ് ജനങ്ങളോട് നിർദേശിച്ചു. ദുബൈയിൽ രണ്ടാഴ്ചക്കാലത്തേക്ക് നിയന്ത്രണം കർശനമാക്കി. ഊർജിത അണുനശീകരണം ദീർഘിപ്പിച്ചതിലൂടെ അത്യാവശ്യ മേഖലകളിൽ ഉള്ളവർക്കൊഴികെ ആർക്കും പുറത്തിറങ്ങാൻ അനുമതിയില്ല. ദുബൈ മെട്രോയും ട്രാമും നിർത്തി. മറ്റു എമിറേറ്റുകളിൽ രാത്രികാല ഗതാഗത നിയന്ത്രണം തുടരും.

ദുബൈ മെട്രോ, ട്രാം സേവനങ്ങൾ നിർത്തുന്നു
Also Read

ദുബൈ മെട്രോ, ട്രാം സേവനങ്ങൾ നിർത്തുന്നു

ദുബൈയിൽ രണ്ടാഴ്ച 24 മണിക്കൂർ യാത്രാവിലക്ക് 
Also Read

ദുബൈയിൽ രണ്ടാഴ്ച 24 മണിക്കൂർ യാത്രാവിലക്ക് 

ഇതിനകം 1231 പേർക്ക് ഗൾഫിൽ രോഗവിമുക്തി കൈവരിക്കാൻ സാധിച്ചു എന്നത് വലിയ നേട്ടമായും വിലയിരുത്തപ്പെടുന്നു.