LiveTV

Live

Gulf

കോവിഡ്; ഗള്‍ഫില്‍ മരണം മുപ്പത്തിയൊന്നായി

ഇന്നലെ മാത്രം കോവിഡ് ബാധിച്ച് എട്ടു പേരാണ് മരണപ്പെട്ടത്.

കോവിഡ്; ഗള്‍ഫില്‍ മരണം മുപ്പത്തിയൊന്നായി

കോവിഡ് പടരുന്നതിനിടെ ഗള്‍ഫില്‍ 31 പേര്‍ മരിച്ചു. സൗദി അറേബ്യയിൽ 6 ഉം യു.എ.ഇയിൽ രണ്ടും രോഗികളാണ് ഇന്നലെ മരണത്തിന് കീഴടങ്ങിയത്. രോഗികളുടെ എണ്ണമാകെട്ട, കുത്തനെ ഉയരുകയും ചെയ്തു. സൗദിയിൽ 157ഉം യു.എ.ഇയിൽ 150ഉം ഖത്തറിൽ 54ഉം കുവൈത്തിൽ 28ഉം ഒമാനിൽ 18ഉം ബഹ്റൈനിൽ രണ്ടും പേർക്കാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്. ഇതോടെ ഗൾഫ് കോവിഡ് രോഗികളുടെ എണ്ണം 4461 ആയി.

ഇന്നലെ മാത്രം കോവിഡ് ബാധിച്ച് എട്ടു പേരാണ് മരണപ്പെട്ടത്. സൗദിയിൽ ആറും യു.എ.ഇയിൽ രണ്ടും. സൗദിയിൽ മരണപ്പെട്ട ആറിൽ അഞ്ചു പേരും പ്രവാസികളാണ്. യു.എ.ഇയിൽ ഒരു ഏഷ്യൻ വംശജനും ഗൾഫ് പൗരനുമാണ് മരണപ്പെട്ടത്. പലവിധ രോഗങ്ങൾ വേട്ടയാടിയവരാണ് കോവിഡ് കൂടിയായതോടെ എളുപ്പം മരണപ്പെട്ടതെന്ന് സൗദി, യു.എ,ഇ ആരോഗ്യ മന്ത്രാലയ വകുപ്പ് അധികൃതർ അറിയിച്ചു. സൗദിയിൽ 16ഉം യു.എ.ഇയിൽ എട്ടുമാണ് കോവിഡ് മരണ സംഖ്യ. ഒറ്റദിവസം കൊണ്ട് 409 പേർക്ക് രോഗം സ്ഥിരീകരിച്ചത് ആശങ്ക ഉയർത്തുന്നുണ്ടെങ്കിലും കോവിഡിെൻറ സാമൂഹിക വ്യാപനം എവിടെയും ഉറപ്പിച്ചിട്ടില്ല.

കോവിഡ ബാധിതരായവരുടെ കൂട്ടത്തിൽ വിവിധ രാജ്യങ്ങളിൽ മലയാളികൾ ഉൾപ്പെടെ ഇന്ത്യക്കാരുടെ എണ്ണം കൂടുതലാണെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. യു.എ.ഇയിലും കുവൈത്തിലും നിരവധി ഇന്ത്യക്കാർ കോവിഡ് സ്ഥിരീകരിച്ചവരിലുണ്ട്. സൗദിയിലും ഖത്തറിലും രോഗികളെ രാജ്യം തിരിച്ച് വേർതിരിക്കുന്നില്ല. അതുകൊണ്ടു തന്നെ മൊത്തം ഇന്ത്യക്കാർ എത്രയെന്ന് കണ്ടെത്തുക ദുഷ്കരമാണ്. ഗൾഫ് രോഗികളിൽ നല്ലൊരു പങ്കും പ്രവാസികളാണ്. മൊത്തം രോഗികളിൽ തൊണ്ണൂറ് ശതമാനത്തിലേറെ പേരുടെയും നില തൃപ്തികരമാണ്.

യാത്രാവിലക്കും കൾഫ്യു ഉൾപ്പെടെയുളള നിയന്ത്രണങ്ങളും അനിശ്ചിത കാലേതക്ക് തുടരാൻ തന്നെയാണ് തീരുമാനം.

ദുബൈ ദേര അൽറാസിൽ മലയാളികൾ ഉൾപ്പെടെ വൈദ്യപരിശോധനക്ക് വിധേയമാക്കി വരികയാണ്. കുവൈത്തിൽ വർക്ക് ഷോപ്പുകളും സ്പെയർ പാർട്സ് കടകളും അടച്ചിടും. വിദേശികൾ കൂട്ടമായി താമസിക്കുന്ന പ്രദേശങ്ങളിൽ നിയന്ത്രണം ശക്മാക്കി; കോവിഡ് പരിേശാധനക്കുംചിലേടങ്ങളിൽ സംവിധാനം ഒരുക്കി. മസ്കത്തിൽ മത്ര വിലായത്ത് അടക്കുകയും സഞ്ചാര നിയന്ത്രണം കർശനമാക്കുകയും ചെയ്തു.

യു.എ.ഇയിൽ രാത്രിയാത്രാ വിലക്ക് കർശനമാക്കി. സൗദിയിലെ കൂടുതൽ കേന്ദ്രങ്ങളിലേക്ക് കർഫ്യു വ്യാപിപ്പിക്കുന്ന കാര്യവും പരിഗണനയിൽ.

അവധിക്ക് നാട്ടിൽ പോയവരുടെ വിസാകാലാവധി മൂന്ന് മാസത്തേക്ക് നീട്ടി നൽകാൻ യു.എ.ഇ തീരുമാനിച്ചു.