LiveTV

Live

Gulf

ദുബൈയില്‍ ബസ് ഫീസ് ഈടാക്കിയിട്ടുണ്ടെങ്കില്‍ തിരിച്ചുനൽകണമെന്ന് കെ.എച്ച്.ഡി.എ 

ഫീസ് അടവിൽ വീഴ്ചയുണ്ടെങ്കിൽ വിദ്യാർഥികൾക്ക് നൽകുന്ന ഈ ലേണിങ് സംവിധാനം നിർത്തിവെക്കാമെന്നും കെ.എച്ച്.ഡി.എ

ദുബൈയില്‍  ബസ് ഫീസ് ഈടാക്കിയിട്ടുണ്ടെങ്കില്‍ തിരിച്ചുനൽകണമെന്ന് കെ.എച്ച്.ഡി.എ 

ദുബൈയിലെ സ്കൂളുകൾ ഈമാസം തുടങ്ങുന്ന ടേമിലേക്കുള്ള ബസ് ഫീസ് ഈടാക്കിയിട്ടുണ്ടെങ്കിൽ അത് രക്ഷിതാക്കൾക്ക് തിരിച്ചു നൽകണമെന്ന് ദുബൈ നോളജ് ഹ്യൂമൻ ഡെവലപ്മെന്റ് അതോറിറ്റി നിർദേശം നൽകി. എന്നാൽ, ഫീസ് അടവിൽ വീഴ്ചയുണ്ടെങ്കിൽ വിദ്യാർഥികൾക്ക് നൽകുന്ന ഈ ലേണിങ് സംവിധാനം നിർത്തിവെക്കാമെന്നും കെ.എച്ച്.ഡി.എ അറിയിച്ചു.

കോവിഡ് ബാധയെ തുടർന്ന് സ്കൂളുകൾ അടച്ചിട്ടതിനാൽ കുട്ടികൾ വീട്ടിലിരുന്ന് ഇ-ലേണിങ് വഴി പഠിക്കുകയാണ്. ഈ സാഹചര്യത്തിലാണ് ഈമാസം ആരംഭിക്കുന്ന ടേമിലേക്ക് ബസ് ഫീസ് ഈടാക്കിയിട്ടുണ്ടെങ്കിൽ അത് തിരിച്ചു നൽകണമെന്ന് കെ.എച്ച്.ഡി.എ നിർദേശിച്ചത്.

ഇന്ത്യൻ, പാകിസ്താനി സ്കൂളുകൾ ഒന്നാം ടേമും, മറ്റു സ്കൂളുകൾക്ക് ഇത് മൂന്നാം ടേമുമാണ്. അതേസമയം, സ്കൂളുമായി ധാരണയിലെത്തിയ ഫീസ് നൽകാൻ രക്ഷിതാക്കൾ തയാറാവുന്നില്ലെങ്കിൽ വിദ്യാർഥികൾ നൽകുന്ന ഇ-ലേണിങ് ക്ലാസുകൾ നിഷേധിക്കാൻ സ്കൂളുകൾ അധികാരമുണ്ടെന്നും കെ.എച്ച്.ഡി.എ വ്യക്തമാക്കി. ഇതുസംബന്ധിച്ച് രക്ഷിതാക്കളുമായി ചർച്ച നടത്തണമെന്നും അതോറിറ്റി നിർദേശിച്ചു.