LiveTV

Live

Gulf

കുവൈത്തിൽ കർഫ്യൂ നേരത്ത് അവശ്യ സേവനങ്ങൾക്കായി പുറത്തിറങ്ങുന്നവർക്ക് ബാർകോഡ്     

തിരിച്ചറിയൽ കാർഡ് നൽകുന്ന നിലവിലെ രീതി  ബുധനാഴ്ചയോടെ നിർത്തുമെന്നു ആഭ്യന്തരമന്ത്രാലയം അറിയിച്ചു  

 കുവൈത്തിൽ കർഫ്യൂ നേരത്ത് അവശ്യ സേവനങ്ങൾക്കായി പുറത്തിറങ്ങുന്നവർക്ക് ബാർകോഡ്     

കുവൈത്തിൽ കർഫ്യൂ സമയങ്ങളിൽ അവശ്യസേവനങ്ങൾക്കായി പുറത്തിറങ്ങുന്നവർക്ക് തിരിച്ചറിയൽ കാർഡ് നൽകുന്ന സംവിധാനം നിർത്തുകയാണെന്നു ആഭ്യന്തരമന്ത്രാലയം വാർത്താകുറിപ്പിൽ അറിയിച്ചു. ഇളവിന് അർഹരായവരുടെ മൊബൈലിലേയ്ക്ക് പ്രത്യേക ബാർകോഡ് അയക്കുന്ന സംവിധാനം വ്യാഴാഴ്ച നിലവിൽ വരും. കാർഡ് ദുരുപയോഗം ചെയ്യുന്നത് തടയുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ സംവിധാനം നടപ്പാക്കുന്നതെന്ന് ആഭ്യന്തരമന്ത്രാലയം വാർത്താകുറിപ്പിൽ അറിയിച്ചു വൈദ്യസഹായം , മരുന്ന് തുടങ്ങിയ അത്യാവശ്യ കാര്യങ്ങൾക്കു പുറത്തു പോകേണ്ടവർക്കാണ് ആഭ്യന്തരമന്ത്രാലയം തിരിച്ചറിയൽ കാർഡ് നൽകിയിരുന്നത് . ഇതിനായി സിവിൽ ഇൻഫർമേഷൻ അതോറിറ്റി പ്രത്യേക വെബ്‌സൈറ്റ് സംവിധാനിച്ചിരുന്നു .

കോവിഡ് വ്യാപനം തടയുന്നതിനായി മാർച്ച് 21 മുതലാണ് രാജ്യത്ത് ഭാഗിക കർഫ്യൂ നടപ്പാക്കിയത്. വൈകീട്ട് അഞ്ചു മണി മുതൽ പുലർച്ചെ നാല് വരെയാണ് കർഫ്യൂ . കർഫ്യൂ സമയങ്ങളിൽ പുറത്തിറങ്ങുന്നവർക്കു കടുത്ത ശിക്ഷാനടപടികൾ നേരിടേണ്ടി വരുമെന്ന് അധികൃതർ ആവർത്തിച്ചു മുന്നറിയിപ്പ് നൽകുന്നുണ്ട്. ദിവസവും നിരവധി പേർ കർഫ്യൂ പിടിയിലാകുന്നുണ്ട്‌. അഞ്ചു വര്ഷം വരെ തടവും പതിനായിരം ദിനാർ വരെ പിഴയും ആണ് കർഫ്യൂ ലംഘകർക്കുള്ള ശിക്ഷ . ജനങ്ങൾ നിർദേശങ്ങൾ തയ്യാറായില്ലെങ്കിൽ മുഴുവൻ സമയ കർഫ്യൂ ഏർപ്പെടുത്തേണ്ടി വരുമെന്ന് കഴിഞ്ഞ ദിവസം ആഭ്യന്തരമന്ത്രി അനസ് അൽ സാലിഹ് മുന്നറിയിപ്പ് നൽകിയിരുന്നു